കേരള പ്രീമിയർ ലീഗ് മത്സരത്തിനിടെ ബ്ലാസ്‌റ്റേഴ്‌സിനെ വിമർശിക്കുന്ന രീധിയിൽ ഗോകുലം കേരള ആരാധകർ ബ്ലാസ്റ്റേഴ്‌സ് വാക്ഔട്ട് എന്ന പാടി കൊണ്ടാണ് ഗോകുലം ബ്ലാസ്‌റ്റേഴ്‌സിനെ വിമർശിച്ചത്.
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു.
ഗോകുലം ബ്ലാസ്റ്റേഴ്‌സ് മത്സരം നടന്നത് കോഴിക്കോടാണ് മത്സരത്തിൽ ഗോകുലം വിജയിച്ചു.ബ്ലാസ്‌റ്റേഴ്‌സിനെ മോശം രീധിയിലാണ് സ്റ്റേഡിയത്തിൽ ഗോകുലം ആരാധകർ വരവേറ്റത്.
കേരളാ പ്രീമിയര്‍ ലീഗിലെ നിര്‍ണ്ണായക മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മോശാമാക്കുന്ന തരത്തില്‍ ചാന്റുമായി ഗോകുല കേരളാ ആരാധകര്‍. മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഗോകുലം രണ്ട് ഗോളിന്റെ ജയം നേടിയിരുന്നു. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ അവസാന സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരുന്നു. മല്‍സരത്തില്‍ ഗോകുലം മുന്നിട്ട് നില്‍ക്കെയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ബ്ലാസ്‌റ്റേഴ്‌സിനെതിരേയുള്ള ചാന്റുകള്‍ തുടങ്ങിയത്. വാക്കൗട്ട് ബ്ലാസ്‌റ്റേഴ്‌സ് വാക്കൗട്ട് എന്ന പാടികൊണ്ടാണ് ആരാധകര്‍ മഞ്ഞപ്പടയെ കളിയാക്കിയത്.