in , ,

LOVELOVE

പരിശീലകനാകാൻ 3 ഉപാധികള്‍ മുന്നോട്ടുവെച്ച് ഗംഭീര്‍; സമ്മതിച്ച് ബിസിസിഐ

ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഗൗതം ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നും ഇത് ഒടുവില്‍ ബിസിസിഐ അംഗീകരിച്ചുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ പുറത്ത് റിപോർട്ടുകൾ അനുസരിച്ച് ഗംഭീർ പരിശീലകനാവുന്നതോടെ 3 കാര്യങ്ങളിൽ മാറ്റമുണ്ടാവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ആ 3 കാര്യങ്ങൾ ഏതൊക്കെയന്നെന്ന് പരിശോധിക്കാം.

മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതിന്റെ പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ഗംഭീറിനെ പരിശീലകാനായി ബിസിസിഐ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ALSO READ; ഇന്ത്യ – പാക് മത്സരത്തെക്കുറിച്ച് വ്‌ളോഗ്; യൂട്യൂബറെ വെടിവെച്ചുകൊന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍

ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഗൗതം ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നും ഇത് ഒടുവില്‍ ബിസിസിഐ അംഗീകരിച്ചുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ പുറത്ത് റിപോർട്ടുകൾ അനുസരിച്ച് ഗംഭീർ പരിശീലകനാവുന്നതോടെ 3 കാര്യങ്ങളിൽ മാറ്റമുണ്ടാവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ആ 3 കാര്യങ്ങൾ ഏതൊക്കെയന്നെന്ന് പരിശോധിക്കാം.

ALSO READ: ഗംഭീർ പരിശീലകനായാൽ ആദ്യം മാറ്റുന്നത് ആ നിയമം; സൂചന നൽകി താരം

  1. സപ്പോർട്ടിങ് സ്റ്റാഫ്

സപ്പോര്‍ട്ട് സ്റ്റാഫായി താന്‍ നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍വെച്ച പ്രധാന ഉപാധി. ബിസിസിഐ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സപ്പോര്‍ട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവര്‍ പടിയിറങ്ങുമെന്ന് ഉറപ്പാണ്.

ALSO READ: സഞ്ജുവിന് മാത്രമല്ല, മറ്റൊരു താരത്തിനും ലോകകപ്പിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കില്ല

  1. ബാറ്റിംഗ് ഓർഡർ

ബാറ്റിംഗ് ഓർഡറിൽ താൻ നിർദേശിക്കുന്ന മാറ്റങ്ങൾ ഉണ്ടാവണമെന്ന് ഗംഭീർ നേരത്തെ തന്നെ ബിസിസിഐയ്ക്ക് മുന്നിൽ ഉപാധി വെച്ചതായി ദൈനിക് ജാഗരണ്‍ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ഗംഭീർ പരിശീലകനായി എത്തിയാൽ ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ അടിമുടി മാറ്റമുണ്ടാവുമെന്ന് ഉറപ്പാണ്.

ALSO READ: ഗിൽ, ജയ്‌സ്വാൾ, സഞ്ജു;, പിന്നെ അഭിഷേകും; സീനിയേഴ്സ് കളമൊഴിയും; ഇന്ത്യൻ ടീമിൽ തലമുറ മാറ്റത്തിന് തുടക്കമാവുന്നു

  1. യോ യോ ടെസ്റ്റ്

ഇന്ത്യയുടെ ഫിറ്റ്‌നസ് നിലവാരം തീരുമാനിക്കുന്ന യോ യോ ടെസ്റ്റിനെതിരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗംഭീർ രംഗത്ത് വന്നിരുന്നു. താരങ്ങളുടെ ഫിറ്റ്‌നസ് ഏറെ പ്രധാനപ്പെട്ട ഘടകമാണ്. എന്നാല്‍ ഏതെങ്കിലും ഒരു ടെസ്റ്റ് പാസായാല്‍ ഫിറ്റ്‌നസായി എന്ന് പറയാനാവില്ല. ചില താരങ്ങള്‍ ശാരീരികമായി കരുത്തരാവും. ചിലര്‍ക്ക് ജിമ്മില്‍ ഭാരം ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ ചിലര്‍ക്ക് പ്രയാസമുണ്ടാവും. അതുകൊണ്ട് അയാള്‍ ഫിറ്റല്ല എന്ന് പറയാനാവില്ല. ഒരു ടീമിന്റെ ട്രയ്‌നറാണ് താരങ്ങള്‍ ഫിറ്റാണോ അല്ലയോയെന്ന് തീരുമാനിക്കുന്നത്. അല്ലാതെ യോയോ ടെസ്റ്റല്ലെന്നും യോ യോ ടെസ്റ്റിനോട് താൻ യോജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനാൽ ഗംഭീർ പരിശീലകനാവുന്നതോടെ യോ യോ ടെസ്റ്റ് ഇന്ത്യ അവസാനിപ്പിക്കും.

ALSO READ: നാണംകെട്ട പുറത്താകൽ; 3 താരങ്ങൾക്ക് വിചിത്ര ശിക്ഷ നൽകാനൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

കിടിലൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്; തായ്‌ലൻഡിൽ പോവുമ്പോൾ ടീമിനൊപ്പം ഇവരും കൂടെയുണ്ടാവും…

കേരളാ ടാലന്റ്; അണ്ടർ 20 നായകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്