in , ,

CryCry LOVELOVE LOLLOL OMGOMG AngryAngry

ജർമ്മനി ഓസിലിനോട് മാപ്പ് പറയണം

തുർക്കി വംശജനായിരുന്ന ഓസിൽ.2009-ൽ തന്റെ ഇരുപതാം വയസ്സിലാണ് ജർമ്മൻ ദേശീയ ഫുട്‍ബോൾ ടീമിനായി ഓസിൽ അരങ്ങേറിയത്.ഗോൾ അടിക്കുന്നതിനെക്കാൾ ഗോൾ അടിക്കാനുള്ള സാഹചര്യം ഒരുകുന്നതിലായിരുന്നു ഓസിലിന്റെ മിടുക്ക്.”അസിസ്റ്റ് കിങ്”എന്നായിരുന്നു ഫുട്‍ബോൾ ലോകം ഓസിലിനെ വിശേഷിപ്പിച്ചത്.ലോകം കണ്ട മികച്ച പ്ലേ മേക്കറിലോരാൾ കളം നിറഞ്ഞു കളിക്കുന്ന മിഡ്‌ഫീൽഡർ.2014ലെ ജർമ്മനിയുടെ ലോകകപ്പ് വിജയത്തിന് പിന്നിലെ കരുത്തായവൻ.

“ഞാൻ ഗോൾ നേടുമ്പോൾ ജർമ്മൻകാരനും ടീം പരാജയപ്പെടുമ്പോൾ കുടിയേറ്റക്കാരനുമാകുന്നു”
ജർമ്മൻ ഫുട്‍ബോൾ ടീമിന്റെ വംശീയ വേർതിരിവുകളുടെ ഇരയായ ഓസലിന്റെ വാക്കുകളായിരുന്ന ഇത്.

തുർക്കി വംശജനായിരുന്ന ഓസിൽ.2009-ൽ തന്റെ ഇരുപതാം വയസ്സിലാണ് ജർമ്മൻ ദേശീയ ഫുട്‍ബോൾ ടീമിനായി ഓസിൽ അരങ്ങേറിയത്.ഗോൾ അടിക്കുന്നതിനെക്കാൾ ഗോൾ അടിക്കാനുള്ള സാഹചര്യം ഒരുകുന്നതിലായിരുന്നു ഓസിലിന്റെ മിടുക്ക്.”അസിസ്റ്റ് കിങ്”എന്നായിരുന്നു ഫുട്‍ബോൾ ലോകം ഓസിലിനെ വിശേഷിപ്പിച്ചത്.ലോകം കണ്ട മികച്ച പ്ലേ മേക്കറിലോരാൾ കളം നിറഞ്ഞു കളിക്കുന്ന മിഡ്‌ഫീൽഡർ.2014ലെ ജർമ്മനിയുടെ ലോകകപ്പ് വിജയത്തിന് പിന്നിലെ കരുത്തായവൻ.

2018 റഷ്യൻ ലോകകപ്പായിരുന്നു ഓസിൽ എന്ന താരത്തിന്റെ കരിയർ മാറ്റി മറിച്ച വേൾഡ് കപ്പ്.ചാമ്പ്യന്മാരായ ജർമ്മനി ആദ്യ റൗണ്ടിൽ തന്നെ വലിയ തോൽവി ഏറ്റുവാങ്ങി പുറത്താവുന്നു.തുടർന്ന് ജർമ്മനിയിൽ നിന്ന് വംശീയ വേർതിരിവികൾ നേരിടേണ്ടിവന്നു ഓസിലിന്.ലോകകപ്പിലെ ജർമ്മനിയുടെ തോൽവിക്ക് കാരണം ഓസിലാണെന്നുവരെ ചില ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഓസിലിനെ നിരന്തരമായി അവർ ആക്രമിച്ചു തുർക്കി പ്രസിഡന്റ് എർദോഗാനൊപ്പമുള്ള ഓസിലിന്റെ ഒരു ചിത്രം അവർ വർഗീയ പ്രചാരണങ്ങൾക്കായി അവർ ഉപയോഗിച്ചു.

ഓസിലിൻ നേരെ വർഗീയ വാദികളുടെ “go back home”മുഴങ്ങി.തന്നെ ജർമ്മൻ ഫുട്‍ബോളും അവഗണിച്ചു എന്ന് ഓസിലിന് തോന്നി തുടങ്ങിട്ടുണ്ടായിരുന്നു.അങ്ങനെ തന്റെ ഫുട്‍ബോൾ കരിയറിലെ ഒരു സുവർണ്ണ കാലത്ത് ലോകം കണ്ട ഏറ്റവും മികച്ച ഒരു ഫുട്‍ബോളർ വിരമിച്ചു ലോകത്തെ ഓരോ ഫുട്‍ബോൾ ആരാധകനും അത് കടുത്ത നിരാശയാണ് ഉണ്ടാക്കിയത്.

അയാളെ കുറിച്ച് ഓർക്കുമ്പോൾ എന്നും ഉള്ളിൽ ഒരു നീറുന്ന നോവാണ്.തന്റെ ഇരുപ്പത്തിയൊമ്പതാം വയസ്സിൽ എന്നന്നേക്കുമായി അയാൾ ഫുട്‍ബോളിനോട് വിട പറഞ്ഞു.കായികാമെന്നാൽ ദേശത്തിന്റെയും സംസ്കാരത്തിന്റെയും മതത്തിന്റെയോ അതിർതികളില്ലാത്ത മനുഷ്യനെ ഒന്നിച്ചു നിർത്തുന്ന ഒന്നാണ് എന്ന് എന്നാണ് ഈ വർഗീയ വാദികൾ ഒന്ന് തിരിച്ചറിയുക.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റി വീണ്ടും മനസ്സ് തുറന്ന് ഇവാൻ ആശാൻ

വിജയകുതിപ്പ് തുടരുവാൻ കൊമ്പൻമാർ ഇന്നിറങ്ങുന്നു