in ,

LOVELOVE LOLLOL

വിജയകുതിപ്പ് തുടരുവാൻ കൊമ്പൻമാർ ഇന്നിറങ്ങുന്നു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം റൗണ്ടിലെ അവസാന മത്സരത്തിൽ സൂപ്പർ സൺ‌ഡേ പോരാട്ടത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ എവേ മത്സരത്തിൽ നിലവിലെ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ്സിയെ നേരിടുകയാണ്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം റൗണ്ടിലെ അവസാന മത്സരത്തിൽ സൂപ്പർ സൺ‌ഡേ പോരാട്ടത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ എവേ മത്സരത്തിൽ നിലവിലെ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ്സിയെ നേരിടുകയാണ്.

ഇന്ന് രാത്രി 7:30ന് ജംഷഡ്പൂരിലെ ടാറ്റാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

നിലവിലെ ലീഗ് ഷീൽഡ് ജേതാക്കളാണെങ്കിലും നിലവിൽ സീസണിലെ പോയന്റ് ടേബിളിൽ 7 കളിയിൽ നിന്ന് 4 പോയന്റുമായി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്ക് മുന്നിൽ പത്താം സ്ഥാനത്താണ് എയ്ഡി ബ്രൂത്റോയ്ഡിന്റെ സംഘം. ഇന്നത്തെ മത്സരത്തിൽ തങ്ങളുടെ സ്വന്തം കാണികൾക്ക് മുന്നിൽ വിജയം എന്നല്ലാതെ മറ്റൊന്നും ജംഷഡ്പൂർ എഫ്സി പ്രതീക്ഷിക്കുന്നില്ല.

സീസണിലെ തങ്ങളുടെ വിജയകുതിപ്പ് തുടരുവാൻ വേണ്ടിയാണ് നിലവിലെ ഐഎസ്എൽ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എതിർസ്റ്റേഡിയത്തിലേക്ക് വരുന്നത്. പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്സിനു പ്ലേഓഫ്‌ പ്രതീക്ഷകൾ സജീവമാക്കാൻ ഇന്നത്തെ മത്സരത്തിലെ വിജയം സഹായിച്ചേക്കും.

മോശം ഫോമിൽ തുടരുന്ന ജംഷഡ്പൂർ എഫ്സിക്കെതിരെ സീസണിൽ തങ്ങളുടെ ഫോം വീണ്ടെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കളത്തിലിറങ്ങുമ്പോൾ തങ്ങളുടെ ടീം വിജയം നേടുമെന്ന് തന്നെയാണ് ഇരുടീമുകളുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്.

ജർമ്മനി ഓസിലിനോട് മാപ്പ് പറയണം

വിജയം തുടർകഥയാക്കി ഇവാന്റെ സംഘം കുതിക്കുന്നു..