in ,

LOVELOVE LOLLOL

വിജയം തുടർകഥയാക്കി ഇവാന്റെ സംഘം കുതിക്കുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ വിജയകുതിപ്പ് ആവർത്തിച്ചുകൊണ്ട് തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ നേടിയ ദിമിത്രിയോസിന്റെ കരുത്തിൽ തുടർച്ചയായ നാലാം ഐഎസ്എൽ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വിജയം

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ വിജയകുതിപ്പ് ആവർത്തിച്ചുകൊണ്ട് തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ നേടിയ ദിമിത്രിയോസിന്റെ കരുത്തിൽ തുടർച്ചയായ നാലാം ഐഎസ്എൽ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വിജയം .

ജംഷഡ്പൂരിലെ ജെആർഡി ടാറ്റാ സ്‌പോർട്സ് കോംപ്ലക്സ്കിൽ വെച്ച് നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ 17-മിനിറ്റിൽ ഗ്രീക്ക് മുന്നേറ്റനിര താരം ദിമിത്രിയോസ് ഡയമന്റാകോസിന്റെ ഗോളിലൂടെ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന നിമിഷം വരെ ഒരു ഗോൾ ലീഡുമായി കളി അവസാനിപ്പിക്കുകയായിരുന്നു.

പൊസിഷൻ, ഷോട്സ് തുടങ്ങിയ മത്സരത്തിന്റെ കണക്കുകളിലെല്ലാം ഹോം ടീമിനെതിരെ മുൻതൂക്കം എവേ ടീമിന് തന്നെയായിരുന്നു. സീസണിന്റെ തുടക്കത്തിൽ ഏറെ വിമർശനങ്ങൾ നേരിട്ട പുതിയ വിദേശ താരം ദിമിത്രിയോസ് ഡയമന്റാകോസ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ഫോമിലെത്തിയത് വരുംമത്സരങ്ങളെ നേരിടാനൊരുങ്ങുന്ന കൊമ്പൻമാർക്ക് ആത്മവിശ്വാസം ഏറെ നൽകുന്നുണ്ട്

പോയന്റ് ടേബിളിലെ പത്താം സ്ഥാനക്കാരും നിലവിലെ ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കളുമായ എയ്ഡി ബ്രൂത്റോയ്ഡിന്റെ ജംഷഡ്പൂർ എഫ്സിക്കെതിരെ നേടിയ എവേ വിജയത്തിലൂടെ വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കിയ ഇവാൻ വുകോമനോവിചിന്റെ സംഘം നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

ഐഎസ്എല്ലിലെ അടുത്ത മത്സരത്തിൽ വ്യാഴാഴ്ച എടികെ മോഹൻ ബഗാൻ vs ജംഷഡ്പൂർ എഫ്സിയെ നേരിടും. അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച്വീക്കിലെ അവസാനദിന പോരാട്ടത്തിൽ ബാംഗ്ലൂരു എഫ്സിക്കെതിരെയാണ് ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

വിജയകുതിപ്പ് തുടരുവാൻ കൊമ്പൻമാർ ഇന്നിറങ്ങുന്നു

എതിർസ്റ്റേഡിയത്തിൽ ചരിത്രം തിരുത്തിയെഴുതി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി