ഇന്നലെ ഇറാൻ ഇംഗ്ലണ്ട് മത്സരത്തിൽ ഇറാൻ വേണ്ടി പന്ത് തട്ടിയ താരത്തെയും ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലബ്ബിനെയും ചുറ്റിപറ്റി ഇപ്പോൾ കുറിച്ച് കാര്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കാതിരുന്ന ഒരു വമ്പൻ ട്രാൻസ്ഫറിന്റെ കഥ.
ഇന്ത്യൻ മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുൽഹാവിന്റെ റിപ്പോർട്ട് പ്രകാരം ഇറാനിന്റെ പ്രതിരോധ താരം റൗസ്ബെ ചെഷ്മി 2020ൽ എഫ്സി ഗോവയിൽ ചേരാൻ സമ്മതിച്ചിരുന്നു. എന്നാൽ താരത്തെ സ്വന്തമാക്കാൻ ഗോവക്കി കഴിഞ്ഞില്ല.
എഫ്‌സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയപ്പോൾ ഇറാനിയൻ ക്ലബ്ബായ എസ്റ്റെഗ്ലാലുമായുള്ള കരാറിൽ നിന്ന് മുക്തനായ റൗസ്ബെ ചെഷ്മിയെ സ്വന്തമാക്കാൻ എഫ്സി ഗോവ സമിപ്പിച്ചിരുന്നു. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നതിനാൽ ചെഷ്മി ഗോവക്കൊപ്പം ചേരാൻ തയ്യാറാണെന്ന് എഫ്‌സി ഗോവയോട് പറഞ്ഞു.
താരത്തിന് വേണ്ടി എഫ്സി ഗോവ മികച്ച ഒരു ഓഫർ തന്നെ നൽകി. എന്നാൽ ഖത്തർ ക്ലബ്ബായ ഉമ്മ് സലാൽ എസ്‌സിയിൽ നിന്ന് മറ്റൊരു മികച്ച ഓഫർ വന്നപ്പോൾ താരം അത് അംഗീകരിച്ചു.
ഇതോടെ ഒരു വമ്പൻ ട്രാൻസ്ഫർ തന്നെയാണ് ഐഎസ്എലിൽ നടക്കാതിരുന്നത്. ഗോവ വളരെയധികം പരിശ്രമിച്ചിട്ടും താരം മികച്ചൊരു ഓഫർ കണ്ടപ്പോൾ മറുകണ്ടം ചാടുവായിരുന്നു.