in ,

LOVELOVE LOLLOL

ഗോവ, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം, ടീം ഓഫ് ദി വീക്ക്‌ ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം റൗണ്ടിൽ വളരെയധികം വാശിയെറിയ പോരാട്ടങ്ങളായിരുന്നു കാഴ്ചവെച്ചത്. ഒപ്പം വമ്പൻ ടീമുകളുടെ വമ്പൻ അട്ടിമറികളും. ഏഴാം റൗണ്ട് കഴിഞ്ഞത്തോടെ നമ്മുക്ക് ടീം ഓഫ് ദി വീക്കിൽ ഇടം നേടിയ താരങ്ങളാരല്ലാമാണ് എന്ന് നോക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം റൗണ്ടിൽ വളരെയധികം വാശിയെറിയ പോരാട്ടങ്ങളായിരുന്നു കാഴ്ചവെച്ചത്. ഒപ്പം വമ്പൻ ടീമുകളുടെ വമ്പൻ അട്ടിമറികളും. ഏഴാം റൗണ്ട് കഴിഞ്ഞത്തോടെ നമ്മുക്ക് ടീം ഓഫ് ദി വീക്കിൽ ഇടം നേടിയ താരങ്ങളാരല്ലാമാണ് എന്ന് നോക്കാം.

ഖേൽ നൗവിന്റെ ടീം ഓഫ് ദി വീക്ക്‌ പരിശോധിക്കാണേക്കിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും എഫ്സി ഗോവയുടെയും മുംബൈ സിറ്റി എഫ്സിയുടെയും താരങ്ങളുടെ ആധിപത്യമാണുള്ളത്. മൂന്ന് ടീമുകളിൽ നിന്ന് മൂന്ന് വീതം താരങ്ങൾ ടീമിൽ ഇടം നേടി.

ഹൈദരാബാദിനെതിരെ ക്ലീൻ ഷീറ്റ് നേടിയ പ്രഭ്സുഖൻ ഗിൽ, റൈറ്റ് ബാക്കിലെ സന്ദീപ് സിംഗ്, സെന്റർ ബാക്കിലെ മാർക്കോ ലെസ്കോവിച്ച് എന്നവരാണ് ടീമിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.

ടീമിൽ ഇടം നേടിയ മറ്റൊരു ശ്രദ്ധേയമായ താരമാണ് ഈസ്റ്റ്‌ ബംഗാളിന്റെ മലയാളി മുന്നേറ്റ താരം വിപി സുഹൈർ. ഒഡിഷകി എതിരെയുള്ള മത്സരത്തിൽ രണ്ട് അസ്സിസ്റ്റ്‌ നേടിയത്താണ് താരത്തെ ടീമിൽ ഇടം നേടാൻ സഹായിച്ചത്.

ഖേൽ നൗവിന്റെ ടീം ഓഫ് ദി വീക്ക്‌:-

  • ഗോൾകീപ്പർ: പ്രഭ്സുഖൻ ഗിൽ
  • റൈറ്റ് ബാക്ക്: സന്ദീപ് സിംഗ്
  • സെന്റർ ബാക്ക്: മാർക്കോ ലെസ്കോവിച്ച്
  • സെന്റർ ബാക്ക്: അൻവർ അലി
  • ലെഫ്റ്റ് ബാക്ക്: ഐബാൻ ഡോഹ്ലിംഗ്
  • റൈറ്റ് മിഡ്ഫീൽഡർ: വിപി സുഹൈർ
  • സെൻട്രൽ മിഡ്ഫീൽഡർ: ലാലെങ്മാവിയ റാൾട്ടെ
  • സെൻട്രൽ മിഡ്ഫീൽഡർ: എഡു ബേഡിയ
  • ഇടത് മിഡ്ഫീൽഡർ: ബിപിൻ സിംഗ്
  • സ്‌ട്രൈക്കർ: പെഡ്രോ മാർട്ടിൻ
  • സ്‌ട്രൈക്കർ: ജോർജ് പെരേര ഡയസ്

നവംബർ 24 വ്യാഴാഴ്ച ഒഡിഷ ചെന്നൈ മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം റൗണ്ടിന് തുടക്കം കുറിക്കും. എട്ടാം റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിശ്രമം ആയത് കൊണ്ട് മത്സരങ്ങളോന്നുമില്ല.

ഗോവയിലെത്തിയതിനെ കുറിച്ച് കൂടുതൽ അഭ്യൂഹങ്ങൾ വേണ്ടെന്ന് ലൂണ

ഖത്തർ ലോകകപ്പ്‌ കളിക്കുന്ന താരം ഐഎസ്എല്ലിൽ എത്തിയേനെ, പക്ഷെ..