in ,

LOVELOVE

ഗോവയിലെത്തിയതിനെ കുറിച്ച് കൂടുതൽ അഭ്യൂഹങ്ങൾ വേണ്ടെന്ന് ലൂണ

എന്നാൽ ഇതിനെ ചൊല്ലിയും ഒട്ടനവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത്ത, അതിനൊക്കെ തള്ളി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അഡ്രിയാൻ ലൂണ. ഇൻസ്റ്റാഗ്രാമ് വഴിയാണ് താരം പ്രതികരണം അറിയിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവ എടികെ മോഹൻ ബഗാൻ മത്സരം കാണാൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഗോവയിൽ ചെന്നിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ചർച്ചങ്ങൾക് വഴിവെച്ചിരിക്കുകയാണ്.

എന്നാൽ സത്യാവസ്ഥ നേരത്തെ തന്നെ പുറത്ത് വന്നതാണ്. ബ്ലാസ്റ്റേഴ്‌സിന് നീണ്ട ഇടവേള ഉള്ളത്കൊണ്ട് അഡ്രിയാൻ ലൂണയും ഭാര്യയും തന്റെ സുഹൃത്തും മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ അൽവാരോ വാസ്‌ക്വസിനെയും കാമുകിയെയും കാണുവാനും ഒപ്പം ഗോവയിൽ ആഘോഷിക്കാനുമാണ് പോയതെന്ന്.

എന്നാൽ ഇതിനെ ചൊല്ലിയും ഒട്ടനവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത്ത, അതിനൊക്കെ തള്ളി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അഡ്രിയാൻ ലൂണ. ഇൻസ്റ്റാഗ്രാമ് വഴിയാണ് താരം പ്രതികരണം അറിയിച്ചത്.

“ഇന്നലെ നിങ്ങളിൽ പലരും എടികെക്കെതിരായ ഗോവ മത്സരത്തിൽ എന്നെ കണ്ടിട്ടുണ്ടാകും. നിങ്ങളുടെ തലയിൽ എന്നെ കുറിച്ച് കഥകൾ ഉണ്ടാക്കരുത്, ഞാൻ എന്റെ സുഹൃത്ത് അൽവാരോ വാസ്‌ക്വസിനെയും അവന്റെ കാമുകിയെയും കാണാൻ വന്നതാണ്” എന്നാണ് ലുണ പറഞ്ഞത്.

ഈ ആഴ്ചയുടെ അവസാനത്തോടെ എല്ലാ താരങ്ങളും തിരിച്ചു ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ചേരുമെന്നാണ് പ്രതിക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് താരം ഇവാൻ കലിയുഷ്നി നിലവിൽ മാലദ്വീപിലാണുള്ളത്.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഐലീഗ് ക്ലബ്ബിലേക്ക്..

ഗോവ, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം, ടീം ഓഫ് ദി വീക്ക്‌ ഇതാ..