in ,

LOVELOVE

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഐലീഗ് ക്ലബ്ബിലേക്ക്..

ഐഎസ്എലിൽ 2017-18 സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയിരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ഗോളും താരം നേടിട്ടുണ്ട്. പിന്നിട് താരം ഹൈദരാബാദിലേക്ക് കൂടുമാറുവായിരുന്നു. എന്നാൽ താരത്തിന് ഹൈദരാബാദ് കുപ്പായത്തിൽ ഒരു മത്സരം പോലും കളിക്കാനായില.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ദീപേന്ദ്ര സിങ് നേഗി ഇനി മുതൽ ഐ ലീഗ് ക്ലബ്ബായ കെങ്ക്രെ എഫ്‌സിക്കി വേണ്ടി പന്ത് തട്ടും. താരത്തെ ഒരു വർഷ കരാറിലാണ് കെങ്ക്രെ എഫ്‌സി ടീമിലെത്തിക്കാനൊരുങ്ങുന്നത്.

ഐഎസ്എലിൽ 2017-18 സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയിരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ഗോളും താരം നേടിട്ടുണ്ട്. പിന്നിട് താരം ഹൈദരാബാദിലേക്ക് കൂടുമാറുവായിരുന്നു. എന്നാൽ താരത്തിന് ഹൈദരാബാദ് കുപ്പായത്തിൽ ഒരു മത്സരം പോലും കളിക്കാനായില.

ഹൈദരാബാദ് വിട്ടതിനു ശേഷം താരം ഐ-ലീഗ് യോഗ്യതാ മത്സരങ്ങളിൽ ഗർവാൾ എഫ്‌സിക്കി വേണ്ടി പന്ത് തട്ടിയതായി റിപ്പോർട്ടുകളുണ്ട്.

21 കാരൻ 2013ൽ ഇന്ത്യക്ക് വേണ്ടി നേപ്പാളിൽ വെച്ച് നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ പന്ത് തട്ടിയിട്ടുണ്ട്. അതിനുശേഷം കുവൈത്തിൽ വെച്ച് നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ദേശീയ ടീമിലേക്ക് താരത്തെ തിരഞ്ഞെടുതിയിരുന്നു.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ ലീഗ് ക്ലബ്ബാണ് കെങ്ക്രെ എഫ്‌സി. ഭാഗ്യം കൊണ്ട് മാത്രമാണ് കെങ്ക്രെ എഫ്‌സി കഴിഞ്ഞ സീസണിൽ ഐ ലീഗിൽ നിന്നും പുറത്താവാതിരുന്നത്. നിലവിലെ സീസണിൽ കെങ്ക്രെ 2 മത്സരങ്ങളിൽ മൂന്ന് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണുള്ളത്.

ഡയസും ഇവാനും ലിസ്റ്റിൽ, ഐഎസ്എൽ ഗോൾഡൻ ബൂട്ട് റേസ് ഇങ്ങനെ..

ഗോവയിലെത്തിയതിനെ കുറിച്ച് കൂടുതൽ അഭ്യൂഹങ്ങൾ വേണ്ടെന്ന് ലൂണ