in ,

പുതുതാരങ്ങൾ മിന്നികളിച്ചത് ഏത് ടീമിൽ? വിശകലനം..

ഇതുവരെയുള്ള മത്സരങ്ങളിൽ ക്ലബ്ബുകളുടെ പുതിയതായ താരങ്ങളിൽ പലരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുറെ അധികം ആരാധകർ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഓരോ ക്ലബിന് വേണ്ടി എത്ര താരങ്ങൾ അരങ്ങേറ്റം നടത്തി എന്നും ഇവരിൽ എല്ലാവരും ചേർന്ന് ടീമിന് വേണ്ടി എത്ര ഗോൾ നേടികൊടുത്തു എന്നതും. നമ്മുക്ക് അതൊന്ന് പരിശോധിക്കാം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം റൗണ്ട് അവസാനിച്ച് നാലാം റൗണ്ട് തുടങ്ങാൻ പോവുകയാണ്. കൊൽക്കത്ത ഡെർബി ഉൾപ്പടെ വമ്പൻ പോരാട്ടങ്ങളാണ് നാലാം റൗണ്ടിൽ കാണാൻ പോകുന്നത്. ഇതുവരെയുള്ള മത്സരങ്ങളിൽ ക്ലബ്ബുകളുടെ പുതിയതായ താരങ്ങളിൽ പലരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കുറെ അധികം ആരാധകർ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഓരോ ക്ലബിന് വേണ്ടി എത്ര താരങ്ങൾ അരങ്ങേറ്റം നടത്തി എന്നും ഇവരിൽ എല്ലാവരും ചേർന്ന് ടീമിന് വേണ്ടി എത്ര ഗോൾ നേടികൊടുത്തു എന്നതും. നമ്മുക്ക് അതൊന്ന് പരിശോധിക്കാം.

ആദ്യംതന്നെ കഴിഞ്ഞ സീസണിലെ ഷിൽഡ് ജേതാകളായ ജംഷഡ്പൂരിനെ കുറിച്ചാണ്. ഇതുവരെ പുതിയതായ അഞ്ച് താരങ്ങളാണ് റെഡ് മൈനെഴ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ പുതിയ താരങ്ങളിൽ ഒരാൾക് പോലും വല കുലുക്കാനായില്ല.

രണ്ടാമതായി നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനെ പറ്റിയാണ്. വെറും നാല് താരങ്ങളാണ് ഹൈദരാബാദിന് വേണ്ടി അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ഇതിൽ ബോർജ ഹെരേര എന്ന സ്പാനിഷ് താരം മാത്രമാണ് ഹൈദരാബാദിന് വേണ്ടി ഗോൾ നേടിയ പുതിയ താരം.

അടുത്തതായി എടികെ മോഹൻ ബഗാൻ, എഫ്സി ഗോവയും കുറിച്ചാണ്. ഇരു ടീമിന് എഴോളം തരങ്ങളാണ് അരങ്ങേറ്റം കുറിച്ചത്. എന്നാ മോഹൻ ബഗാനിന്റെ ഈ സീസണിൽ അരങ്ങേറ്റം നടത്തിയ താരങ്ങൾ നേടിയ ഗോളുകളുടെ കണക് നോക്കുമ്പോൾ മൂന്നാണ്. ഈ മൂന്ന് ഗോളും നേടിയത് ദിമിത്രി പെട്രാറ്റോസാണ്. സദൗയി നേടിയ ഒറ്റ ഗോൾ മാത്രമാണ് ഗോവയുടെ അരങ്ങേറ്റം കുറിച്ച് താരങ്ങൾ നേടിയ ഗോളുകളിൽ ഉള്ളത്.

എന്നി നോക്കാൻ പോവുന്നത് ഈസ്റ്റ്‌ ബംഗാൾ, ചെന്നൈ എന്നി ക്ലബ്ബുകളെ കുറിച്ചാണ്. ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ അരങ്ങേറ്റം നടത്തിയിരിക്കുന്നത് ഈ ക്ലബ്ബുകൾക്കാണ്. ഈസ്റ്റ്‌ ബംഗാളിന് വേണ്ടി 17 താരങ്ങളും ചെന്നൈക്കി വേണ്ടി 13 താരങ്ങളുമാണ് അരങ്ങേറ്റം കുറിച്ചത്. ഇതിൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടി അഞ്ച് ഗോളും ചെന്നൈക്കി വേണ്ടി രണ്ട് ഗോളും അരങ്ങേറ്റം നടത്തിയ താരങ്ങൾ എല്ലാവരും കൂടി ഗോൾ സംഭാവന ചെയ്തു.

മഞ്ഞപടയുടെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏഴ് താരങ്ങളാണ് ഇതുവരെ അരങ്ങേറ്റം കുറിച്ചത്. 3 ഗോൾ സംഭാവന ചെയ്യും ചെയ്തു. ഈ മുന്നും നേടിയത് ഇവാൻ കലിയുഷ്നിയാണ്. മറ്റു താരങ്ങളും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

അടുത്തതായി മുംബൈ, ഒഡിഷ, ബംഗളുരു എന്നി ക്ലബ്ബുകളാണ്. നിലവിൽ മുംബൈക്കി വേണ്ടി ആറും ഒഡിഷക്കി ഒമ്പതും, ബംഗളുരുവിന് അഞ്ചും താരങ്ങളാണ് അരങ്ങേറ്റം നടത്തിയ താരങ്ങളുടെ കണക്. മുംബൈ ഒഡിഷ ടീമുകൾക് മൊത്തം മൂന്ന് ഗോളും ബംഗളുരുവിന് ഒരു ഗോളുമാണ് പുതിയ താരങ്ങൾ ടീമിന് വേണ്ടി മൊത്തമായി നേടികൊടുത്തത്.

അവസാനമായി ഈ സീസണിൽ ഏറ്റവും മോശം അവസ്ഥയിലുള്ള നോർത്ത്ഈസ്റ്റിനെ പറ്റിയാണ്. ഇതുവരെ 11 താരങ്ങൾ അരങ്ങേറ്റം കുറിച്ചു. ഇതിൽ അക്കെ മാറ്റ് ഡെർബിഷയർ നേടിയ ഒരു ഗോൾ മാത്രമാണ് അരങ്ങേറ്റം നടത്തിയ താരങ്ങളിലെ ഗോൾ സംഭാവന.

?

ജിയാനു ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? പുതിയ അപ്ഡേറ്റ് ഇതാ..

വല നിറച്ച് ഗോൾ വാങ്ങി ബ്ലാസ്റ്റേഴ്‌സ്!ലീഗിലെ ഏറ്റവും മോശം ഡിഫെൻസെന്ന് കണക്കുകൾ തെളിയിക്കുന്നു