in ,

LOVELOVE CryCry LOLLOL

ജിയാനു ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? പുതിയ അപ്ഡേറ്റ് ഇതാ..

ഫിഫ വേൾഡ് കപ്പ്‌ യോഗ്യത മത്സരങ്ങളിൽ കളിക്കുന്നതിനിടെയാണ് അപോസ്‌റ്റോലാസ് ജിയാനുവിന് പരിക്കേൽക്കുന്നതും പിന്നീട് ഓസ്ട്രേലിയ ദേശീയ ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്, പിന്നീട് ഇതുവരെ ദേശീയ ടീമിലേക്ക് അവസരം ലഭിക്കാതിരുന്ന ജിയാനുവിന്റെ വേൾഡ് കപ്പ്‌ സ്വപ്നങ്ങളെ പരിക്കാണ് തട്ടിയെടുത്തത്

സീസണിലെ പുതിയ വിദേശ സൈനിങായ കേരള ബ്ലാസ്റ്റേഴ്സിന്റെ അപോസ്‌റ്റോലാസ് ജിയാനു ഇത്തവണ ഖത്തർ ഫിഫ വേൾഡ് കപ്പിനുള്ള ഓസ്ട്രേലിയ ദേശീയ ടീമിൽ ഇടം നേടിയേക്കില്ല എന്ന ശക്തമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രമുഖ മാധ്യമമായ സ്പോർട്സ്കീഡ നൽകിയ ഓസ്ട്രേലിയയുടെ ഫിഫ വേൾഡ് കപ്പ്‌ സ്‌ക്വാഡിൽ ജിയാനുവില്ല. നേരത്തെ ഒരു ഇന്റർവ്യൂവിനിടെ ജിയാനു തന്നെ തന്റെ വേൾഡ് കപ്പ്‌ സാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്നു, ദേശീയ ടീമിൽ തനിക്കു അവസരം ലഭിക്കാനുള്ള സാധ്യതകൾ വളരെ കുറവാണെന്നാണ് ജിയാനു പറഞ്ഞത്.

ഫിഫ വേൾഡ് കപ്പ്‌ യോഗ്യത മത്സരങ്ങളിൽ കളിക്കുന്നതിനിടെയാണ് അപോസ്‌റ്റോലാസ് ജിയാനുവിന് പരിക്കേൽക്കുന്നതും പിന്നീട് ഓസ്ട്രേലിയ ദേശീയ ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്, പിന്നീട് ഇതുവരെ ദേശീയ ടീമിലേക്ക് അവസരം ലഭിക്കാതിരുന്ന ജിയാനുവിന്റെ വേൾഡ് കപ്പ്‌ സ്വപ്നങ്ങളെ പരിക്കാണ് തട്ടിയെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിൽ താരം ഫിഫ ലോകകപ്പിനുള്ള ഓസ്ട്രേലിയ ദേശീയ ടീം സ്‌ക്വാഡിൽ ഇടം നേടാനുള്ള നേരിയ സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ നൽകിയിരുന്നു. എന്നാൽ ഈ സാധ്യതകളെ തള്ളികളയുന്നതാണ് നിലവിൽ വരുന്ന റിപ്പോർട്ടുകൾ.

ജിയാനു വേൾഡ് കപ്പ്‌ സ്‌ക്വാഡിൽ ഇടം നേടുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ക്യാമ്പ് വിട്ട് താരത്തിന് ഖത്തറിൽ പോകേണ്ടി വരും, നിലവിലെ റിപ്പോർട്ടുകൾ പ്രകാരം താരം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് സാധ്യത. ഇതുവരെയും ഓസ്ട്രേലിയ തങ്ങളുടെ വേൾഡ് കപ്പ്‌ സ്‌ക്വാഡിനെ പ്രഖ്യാപിക്കാത്തതിനാൽ ജിയാനുവിന്റെ കാര്യത്തിൽ 100ശതമാനം ഉറപ്പ് ഇപ്പോഴും പറയാനാവില്ല.

ഗോൾഡൻ ബൂട്ട് റേസിൽ ദിമിത്രിയും ഇവാനും മുന്നിൽ..

പുതുതാരങ്ങൾ മിന്നികളിച്ചത് ഏത് ടീമിൽ? വിശകലനം..