in ,

LOLLOL LOVELOVE AngryAngry OMGOMG

ഗോൾഡൻ ബൂട്ട് റേസിൽ ദിമിത്രിയും ഇവാനും മുന്നിൽ..

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഇത്രയും ദൂരം പിന്നിടവേ നിലവിൽ ഈ ഐഎസ്എൽ സീസണിലെ ഗോൾഡൻ ബൂട്ട് നേടാൻ മത്സരിക്കുന്നവർ ആരൊക്കെയാണെന്ന് അറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ടാകും. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനാണ് ഗോൾഡൻ ബൂട്ട് സമ്മാനിക്കുക.

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ മൂന്നാം റൗണ്ട് പിന്നിട്ട് നാലാം റൗണ്ട് മത്സരങ്ങളിലെത്തി നിൽക്കുകയാണ്, പുതുതായി വന്ന വിദേശ താരങ്ങളുൾപ്പടെ മികച്ച രീതിയിൽ ടീമിന് വേണ്ടി പ്രകടനം നടത്തുന്നത് നമുക്ക് കാണാനായി.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഇത്രയും ദൂരം പിന്നിടവേ നിലവിൽ ഈ ഐഎസ്എൽ സീസണിലെ ഗോൾഡൻ ബൂട്ട് നേടാൻ മത്സരിക്കുന്നവർ ആരൊക്കെയാണെന്ന് അറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ടാകും. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനാണ് ഗോൾഡൻ ബൂട്ട് സമ്മാനിക്കുക.

നിലവിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് താരങ്ങളെ നമ്മൾ നോക്കുകയാണെങ്കിൽ മുൻനിരയിലുള്ളത് വിദേശ കളിക്കാരാണെന്ന് വ്യക്തമാകും, അതിൽ മുൻപന്തിയിലുള്ള താരങ്ങൾ പുതുതായി ഐഎസ്എല്ലിലെത്തിയവർ.

2 ഗോളുകൾ നേടിയ ഹൈദരാബാദിന്റെ ഇന്ത്യൻ താരം ഹാളിചരൻ നർസാരി, വിദേശ താരം ജാവോ വിക്ടർ എന്നിവരാണ് അഞ്ചും നാലും സ്ഥാനങ്ങളിൽ. 2 ഗോളുകൾ നേടിയ നിരവധി താരങ്ങളുണ്ടെങ്കിലും നമുക്ക് ലഭിച്ചത് പ്രകാരമാണ് ആദ്യത്തെ അഞ്ച് സ്ഥാനക്കാരെ മാത്രം എടുക്കുന്നത്.

മൂന്നാം സ്ഥാനത്തും 2 ഗോൾ നേടിയ ജംഷഡ്പൂർ എഫ്സിയുടെ ഡാനിയേൽ ചീമയാണുള്ളത്. രണ്ടാം സ്ഥാനത്ത് മൂന്നു ഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉക്രൈൻ താരം ഇവാൻ കലിയൂഷ്നിയുണ്ട്. നിലവിൽ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാം സ്ഥാനത്ത് എടികെ മോഹൻ ബഗാന്റെ ദിമിത്രി പെട്രഡോസ് മൂന്നു ഗോളുമായുണ്ട്, ബ്ലാസ്റ്റേഴ്സിനെതിരെയാണ് ദിമിത്രി ഹാട്രിക് ഗോളുകൾ നേടുന്നത്.

Isl golden boot race

ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുന്നു; പകരക്കാരനായി സൂപ്പർ പരിശീലകരെത്തും

ജിയാനു ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? പുതിയ അപ്ഡേറ്റ് ഇതാ..