in , , , ,

പുതിയ വിദേശ താരം വന്ന പോലെ മടങ്ങിപോയി, പകരം തകർപ്പൻ വിദേശ സൈനിങ് നടത്താൻ ഗോകുലം കേരള എഫ്സി

ഇന്ത്യൻ ഫുട്ബോളിലെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ അണിയറയിൽ ഗംഭീര ഒരുക്കങ്ങൾ നടത്തുന്ന ഐ ലീഗ് ചാമ്പ്യൻ ക്ലബ്ബ്‌ ഗോകുലം കേരള എഫ്സി ഏഷ്യൻ കോട്ടയിൽ കൊണ്ടുവന്ന കിടിലൻ വിദേശ യുവ മിഡ്‌ഫീൽഡ് താരം അൽപ്പം ദിവസങ്ങൾ മാത്രം ക്ലബ്ബിനൊപ്പം പരിശീലനം നടത്തി തന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇന്ത്യൻ ഫുട്ബോളിലെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ അണിയറയിൽ ഗംഭീര ഒരുക്കങ്ങൾ നടത്തുന്ന ഐ ലീഗ് ചാമ്പ്യൻ ക്ലബ്ബ്‌ ഗോകുലം കേരള എഫ്സി ഏഷ്യൻ കോട്ടയിൽ കൊണ്ടുവന്ന കിടിലൻ വിദേശ യുവ മിഡ്‌ഫീൽഡ് താരം അൽപ്പം ദിവസങ്ങൾ മാത്രം ക്ലബ്ബിനൊപ്പം പരിശീലനം നടത്തി തന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു.

കുറച്ചു ദിവസങ്ങളോളം പരിശീലനം നടത്തിയ തജികിസ്ഥാൻ യുവതാരം ഡാലർ യോഡ്ഗോറോവാണ് തന്റെ നാടായ തജികിസ്താനിലേക്ക് തിരിച്ചു പോയത്. വരുന്ന ഐ ലീഗ് സീസണിൽ താരം ഗോകുലം കേരളത്തിന്‌ വേണ്ടി കുപ്പായമണിയില്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

22 വയസ്സുകാരനായ ഡാലർ യോഡ്ഗോറോവ് പരിശീലനം മതിയാക്കി ക്ലബ്ബ്‌ വിട്ട് മടങ്ങാനുള്ള കാരണം വ്യക്തമല്ല. എന്നാൽ ഹാട്രിക് ഐ ലീഗ് കിരീടം ലക്ഷ്യമിടുന്ന ഗോകുലം കേരള എഫ്സിക്ക്‌ മറ്റേതൊരു ഇന്ത്യൻ ക്ലബ്ബിനെയും പോലെ ഏഷ്യൻ കോട്ടയിൽ ഒരു വിദേശ താരത്തെ തട്ടകത്തിലെത്തിക്കേണ്ടത് അനിവാര്യമാണ്.

ഐ ലീഗ് നിയമങ്ങൾ അനുസരിച്ചു മാച്ച്ഡേ സ്‌ക്വാഡിൽ ഒരു ഏഷ്യൻ താരം ഉൾപ്പടെ 4 വിദേശ താരങ്ങൾക്കാണ് കളിക്കാൻ അവസരമുള്ളത്. അതിനാൽ തന്നെ ഡാലർ യോഡ്ഗോറോവ് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിൽ പകരം മറ്റൊരു താരത്തെ കൊണ്ടുവരിക എന്നതാണ് നിലവിലെ ഗോകുലം കേരള എഫ്സിക്ക്‌ മുന്നിലുള്ള ഏകവഴി.

ഐ ലീഗ് സീസൺ തുടങ്ങാൻ അധികം നാളുകൾ അവശേഷിക്കുന്നില്ല എന്ന സ്ഥിതിക്ക് ഏഷ്യൻ കോട്ടയിൽ പുതിയൊരു വിദേശ താരത്തിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഗോകുലം കേരള എഫ്സി തുടങ്ങിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

കഴിഞ്ഞ 2 സീസണിലും ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്സി ഇത്തവണ ഹാട്രിക് ഐ ലീഗ് നേട്ടത്തിനൊപ്പം അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള പ്രവേശന ടിക്കറ്റ് കൂടിയാണ് ലക്ഷ്യമിടുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കിടിലൻ? ഫാൻസിനെ കുറിച്ച് ലൂണ പറഞ്ഞതിങ്ങനെ…

തകർപ്പൻ അർജന്റീനിയൻ താരം മാറ്റിയാസ് വെറോൺ തിരികെ വരുന്നു?