in , , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കിടിലൻ? ഫാൻസിനെ കുറിച്ച് ലൂണ പറഞ്ഞതിങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9 സീസണിന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ കിക്ക്‌ഓഫ് കുറിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷ കണക്കിന് ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് നായകൻ അഡ്രിയാൻ ലൂണ ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്.

കോവിഡ് മഹാമാരി കാരണം ആരവങ്ങളും ആഘോഷങ്ങളും ഇല്ലാതെയാണ് കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണുകൾ അരങ്ങേറിയത്. എന്നാൽ ഇത്തവണ ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് തിരികെയെത്തുമ്പോൾ ആരാധകരെ പോലെ താരങ്ങൾക്കും ഈ സീസൺ പ്രിയപ്പെട്ടതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9 സീസണിന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ കിക്ക്‌ഓഫ് കുറിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷ കണക്കിന് ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് നായകൻ അഡ്രിയാൻ ലൂണ ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്.

ഒരു ഇന്റർവ്യൂവിനിടെ ഫാൻസിനോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടിയായി അഡ്രിയാൻ ലൂണ പറഞ്ഞത് ഫാൻസ്‌ ഇല്ലാതെ ഈ ഫുട്ബോൾ ഗെയിം പൂർണ്ണമാകില്ല എന്നാണ്.

കൂടാതെ ഫാൻസിൽ നിന്നും ലഭിക്കുന്ന പിന്തുണ വലിയ കരുത്താണെന്നും, ബ്ലാസ്റ്റേഴ്‌സ് ഫാൻസിൽ നിന്നും അത് ഒരുപാട് അനുഭവിച്ചറിയാൻ കഴിയുന്നുണ്ട് എന്നുമാണ്.

“തീർച്ചയായും ഫുട്ബോളിന്റെ ജീവൻ ഫാൻസാണ്, അവർ ഇല്ലാതെ ഈ കളി ഒരിക്കലും പൂർണ്ണമാകില്ല. അവസാന സീസണിൽ ഫാൻസ്‌ ഇല്ലാതെയായിരുന്നു നമ്മൾ കളിച്ചത്, പുതിയ സീസണിൽ കാണികളെത്തുന്നത് സന്തോഷം നൽകുന്നതാണ്.”

“മത്സരത്തിനിടെ ഫാൻസ്‌ നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ കരുത്ത്, അത് നമ്മുടെ ഫാൻസിൽ നിന്നും മതിയാവോളം അനുഭവിക്കാനാവുന്നുണ്ട്.” – കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കുറിച്ച് അഡ്രിയാൻ ലൂണ പറഞ്ഞു.

ഒക്ടോബർ 7-ന് കൊൽക്കത്തൻ വമ്പന്മാരായ ഇമാമി ഈസ്റ്റ്‌ ബംഗാളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരം കളിക്കുന്നത്. പുതിയ വിദേശ താരങ്ങളെ ടീമിലെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾ ഏറെ നൽകുന്ന പ്രകടനമാണ് പ്രീസീസണിൽ കാഴ്ച വെക്കുന്നത്.

വിദേശ താരങ്ങളുടെ എണ്ണം കൂട്ടണം, AIFF-ന് ക്ലബ്ബുകൾ കത്തയച്ചു

പുതിയ വിദേശ താരം വന്ന പോലെ മടങ്ങിപോയി, പകരം തകർപ്പൻ വിദേശ സൈനിങ് നടത്താൻ ഗോകുലം കേരള എഫ്സി