in , , ,

LOVELOVE OMGOMG

വീഡിയോ- ഗോകുലം കേരള താരം പുസ്കാസ് അവാർഡ് നേടുമോ? ഫിഫ പറഞ്ഞതിങ്ങനെ..

ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡായ ഫിഫ നൽകുന്ന പുസ്കാസ് അവാർഡ് ഇത്തവണ ഗോകുലം കേരള എഫ്സി വനിതാ ടീമിന്റെ വിദേശ താരം വിവിയൻ കൊനാദു നേടുമോ?

ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡായ ഫിഫ നൽകുന്ന പുസ്കാസ് അവാർഡ് ഇത്തവണ ഗോകുലം കേരള എഫ്സി വനിതാ ടീമിന്റെ വിദേശ താരം വിവിയൻ കൊനാദു നേടുമോ?

ഇന്ത്യൻ ഫുട്ബോളിന് തന്നെ അഭിമാനം കൊള്ളാവുന്ന ആ നിമിഷം സാധ്യമായെക്കുമെന്ന് തന്നെയാണ് ഈയൊരു നിമിഷത്തിൽ നമുക്ക് പറയാൻ കഴിയുന്നത്.

ഫിഫയുടെ തന്നെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ ഈ ഗോളിന്റെ വീഡിയോ പോസ്റ്റ്‌ ചെയ്തുകൊണ്ട് ഒപ്പം ഫിഫ പുസ്കാസ് അവാർഡിന് ചിലപ്പോൾ പരിഗണിച്ചേക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ഇന്ത്യക്കും അതിലുപരി കേരളത്തിനും അഭിമാനിക്കാവുന്ന നിമിഷം തന്നെയാണ് നമ്മുടെ ഐ ലീഗ് ചാമ്പ്യൻ ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെ താരത്തിൽ നിന്നും നമുക്ക് ലഭിച്ചിട്ടുള്ളത്.

ഗോകുലം കേരള വനിതാ ടീമിന്റെ ഘാന താരമായ വിവിയൻ കൊനാദു നേടുന്ന കിടിലൻ ഗോൾ തന്നെയാണ് ഇപ്പോഴും ഫുട്ബോൾ പ്രേമികളെ വിസ്മയിപ്പിക്കുന്നത്.

മധ്യനിരയിൽ നിന്നും നീട്ടി നൽകിയ പന്ത് വളരെ മനോഹരമായി ഫസ്റ്റ് ടച്ചിൽ തന്നെ വരുതിയിലാക്കി നിലം തൊടുന്നതിന് മുൻപ് അസാധ്യമായൊരു പൊസിഷനിൽ നിന്നും ഗോൾപോസ്റ്റിലേക്ക് പന്ത് തൂക്കിയിറക്കുന്ന മനോഹര ഗോളിന്റെ വീഡിയോ ഇതാ :

ജിയാനു, കബ്ര താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്ഡേറ്റ്..

ഇന്ത്യൻ ക്യാമ്പിലേക്കുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇവരാണ്..