in ,

LOVELOVE LOLLOL

ഇന്ത്യൻ ക്യാമ്പിലേക്കുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇവരാണ്..

സെപ്റ്റംബർ മാസത്തിൽ നടക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീം ക്യാമ്പിലേക്ക് ക്ഷണം ലഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആരൊക്കെയാണെന്നതിനെ കുറിച്ച് ചെറിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്

സെപ്റ്റംബർ മാസത്തിൽ നടക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീം ക്യാമ്പിലേക്ക് ക്ഷണം ലഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആരൊക്കെയാണെന്നതിനെ കുറിച്ച് ചെറിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് ക്ഷണം ലഭിച്ച താരങ്ങൾ ഏതൊക്കെ ക്ലബ്ബുകളിൽ നിന്നാണെന്നും എത്ര പേരുണ്ടെന്നും അപ്ഡേറ്റ് ലഭിച്ചിരുന്നു.

ATK മോഹൻ ബഗാനിൽ നിന്നും 9 താരങ്ങൾ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ബാംഗ്ലൂരു എഫ്സി എന്നിവയിൽ നിന്നും 6 താരങ്ങൾ തുടങ്ങിയുള്ള കണക്കുകളാണ് ലഭിച്ചിരുന്നത്.

ഇതിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കാനൊരുങ്ങുന്ന 6 താരങ്ങളിൽ 5 പേർ ഇവരാണ് :

  • സഹൽ അബ്ദുസമദ്.
  • ഹോർമിപാം.
  • ജീക്സൻ.
  • ഗിൽ.
  • കബ്ര / പൂട്ടിയ

ഹെർമൻ ജോത് കബ്ര അല്ലെങ്കിൽ പൂട്ടിയ എന്നിവരിൽ ഒരാൾക്ക് മാത്രമാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള 4 താരങ്ങളും ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരസാന്നിധ്യമാണ്.

ആറാമത്തെ താരം ആരാണെന്ന് ഉറപ്പില്ലെങ്കിലും മലയാളി താരമായ രാഹുൽ കെപി അല്ലെങ്കിൽ നിഷു കുമാർ ആകാനാണ് സാധ്യതയുള്ളത്.

സെപ്റ്റംബർ 18 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിന് ശേഷം വിയറ്റ്‌നാമിലേക്ക് വിമാനം കയറുന്ന ഇന്ത്യൻ ടീം 2 സൗഹൃദ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

വീഡിയോ- ഗോകുലം കേരള താരം പുസ്കാസ് അവാർഡ് നേടുമോ? ഫിഫ പറഞ്ഞതിങ്ങനെ..

ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷമാണെന്ന് മുൻ ബ്ലാസ്റ്റേഴ്‌സ് താരം..