in ,

LOVELOVE LOLLOL OMGOMG CryCry

ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷമാണെന്ന് മുൻ ബ്ലാസ്റ്റേഴ്‌സ് താരം..

തനിക്കു വളരെയധികം വാത്സല്യവും ആദരവുമുള്ള ഇന്ത്യയിലേക്ക് തിരിച്ചു വരാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജയിറോ റോഡ്രിഗസ്.

തനിക്കു വളരെയധികം വാത്സല്യവും ആദരവുമുള്ള ഇന്ത്യയിലേക്ക് തിരിച്ചു വരാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജയിറോ റോഡ്രിഗസ്.

2019-ൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കുപ്പായമണിഞ്ഞ ഈ ബ്രസീലിയൻ സെന്റർ ബാക്കിനെ സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ എഫ്സി ബാംഗ്ലൂരു യുണൈറ്റഡ് ക്ലബ്ബിന് സാധിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന് വേണ്ടി കുപ്പായമണിഞ്ഞതിന് ശേഷം ഇതാദ്യമായാണ് ജയിറോ റോഡ്രിഗസ് മറ്റൊരു ഇന്ത്യൻ ക്ലബ്ബിന് വേണ്ടി ബൂട്ട് കെട്ടുന്നത്.

ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചും ടീമിന്റെയൊപ്പം നേട്ടങ്ങൾ നേടുന്നതിനെ കുറിച്ചും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് 29 വയസുകാരൻ സംസാരിക്കുന്നത്.

“ഇന്ത്യയിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. എനിക്ക് വളരെയധികം വാത്സല്യവും ആദരവുമുള്ള ഈ രാജ്യത്തിലേക്കുള്ള വാതിലുകൾ തുറന്നു തന്നതിന് എഫ്സി ബാംഗ്ലൂരു യുണൈറ്റഡിന് നന്ദി. നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ കാത്തിരിക്കുന്നു.” – ജയിറോ റോഡ്രിഗസ് പറഞ്ഞു.

ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലൂടെ യൂത്ത് കരിയർ വളർത്തിയ ജയിറോ റോഡ്രിഗസിന്റെ വരവ് എഫ്സി ബാംഗ്ലൂരു യുണൈറ്റഡിന്റെ പ്രതിരോധത്തിന് ശക്തി പകരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

https://www.instagram.com/p/CiPnYzThict/?igshid=YmMyMTA2M2Y=

ഇന്ത്യൻ ക്യാമ്പിലേക്കുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇവരാണ്..

ഇജ്ജാതി ത്രില്ലർ മത്സരം, നാടകീയതക്കൊടുവിൽ ബാംഗ്ലൂരു സെമിഫൈനലിൽ