in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കേരളവുമായുള്ള കരാർ അവസാനിപ്പിച്ചു😭; ഐ-ലീഗ് ക്ലബ്ബിലേക്ക് കൂടുമാറി യുവ താരം…

ഇന്ത്യൻ ഫുട്ബോളിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ത്രസിപ്പിക്കുന്ന ട്രാൻസ്ഫർ നീക്കങ്ങളോടെ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടനവധി ട്രാൻസ്ഫർ അഭ്യൂഹമാണ് രംഗത്ത് വരുന്നത്.

ഇപ്പോളിത ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരള ബന്ധപ്പെട്ട് പുതിയൊരു ട്രാൻസ്ഫർ വാർത്ത വന്നിരിക്കുകയാണ്. ഗോകുലം കേരളയുടെ ഇന്ത്യൻ യുവ ലെഫ്റ്റ് വിങ്ങറായ അസ്ഫർ നൂറാനി ക്ലബ്‌ വിട്ടിരിക്കുകയാണ്.

താരം തന്റെ മുൻ ക്ലബ്ബായ ഐ-ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ കെങ്ക്രെ എഫ്‌സിയിലേക്കാണ് കൂടു മാറിയിരിക്കുന്നത്. നിലവിൽ 20 ലക്ഷം മാർക്കറ്റ് വാല്യൂവുള്ള താരത്തിന് 2023-24 സീസണിൽ വെറും മൂന്ന് മത്സരം മാത്രമേ കളിക്കാൻ കഴിഞ്ഞിട്ടുള്ളു. അതുകൊണ്ട് തന്നെ താരം ക്ലബ്‌ വിട്ടത് മികച്ച തീരുമാനം തന്നെയാണ് എന്ന് പറയണം.

കഴിഞ്ഞ കൊല്ലം ചൈനയിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസ് മത്സരങ്ങളിൽ ഇന്ത്യയുടെ അണ്ടർ -23 ടീമിലെ അംഗം കൂടിയായിരുന്നു അസ്ഫർ നൂറാനി. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരം വരും മണിക്കൂറുകൾ പുറത്തുവരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്സിന് വീണുകിട്ടിയ ഭാഗ്യം😍🔥ഇത് മുതലെടുക്കാൻ ബ്ലാസ്റ്റേഴ്‌സിന് സുവർണവസരമാണ്🥵🔥

ഹാപ്പി ന്യൂസ്‌😍സൂപ്പർ താരത്തിനു കുഴപ്പമില്ല, നമ്മുടെ ചെക്കൻ സെറ്റാണ്😍🔥