ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിലെ പോരാട്ടങ്ങൾ പുനരാരംഭിക്കുവാൻ ഒരു കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി നേരിടേണ്ടി വരുന്നത് സൂപ്പർ കപ്പിലെ ഫൈനലിസ്റ്റുകളും കരുത്തരുമായ ഒഡീഷ എഫ്സിയെയാണ്.
സെർജിയോ ലോബേര എന്ന സ്പാനിഷ് പരിശീലകന് കീഴിൽ മികച്ച താരങ്ങളുമായി ആണ് ഒഡീഷ എഫ്സി സീസണിൽ ഗംഭീര പ്രകടനം നടത്തുന്നത്. സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ കാലിടറി പോയെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ 12 മത്സരങ്ങളിൽ നിന്നും 24 പോയിന്റുകൾ സ്വന്തമാക്കിയ ഒഡിഷ എഫ് സി പോയിന്റ് ടേബിളിൽ മൂന്നാമതാണുള്ളത്.
ഈ മത്സരത്തിൽ ഒഡീഷ എഫ്സി യുടെ ഡിഫൻസിലെ പ്രധാന വിദേശ താരമായ മുർതദ ഫാൾ റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒക്കെ നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ റെഡ് കാർഡ് കണ്ട് പുറത്തായത്തോടെ മുർതദ ഫാളിന് അടുത്ത ഐഎസ്എൽ മത്സരം കളിക്കാനായെകില്ല.
അതിനാൽ ഫെബ്രുവരി രണ്ടിന് നടക്കുന്ന ഒഡീഷ എഫ്സിയുടെ അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരമായ കേരള ബ്ലാസ്റ്റർസിനെതിരായ ഹോം മത്സരത്തിൽ മുർതദ ഫാളിന് കളിക്കാനായെക്കില്ല. ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ മുൻ നിര സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ തമ്മിലുള്ള മത്സരം ആയതിനാൽ ഇരു ടീമുകളെയും സംബന്ധിച്ച് നിർണായക പോരാട്ടമാണിത്.