കഴിഞ്ഞ കുറച്ച് ദിവസങ്ങൾക് മുൻപായിരുന്നു ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരളയുടെ സ്പാനിഷ് മധ്യനിര താരമായിരുന്ന നിലി ക്ലബ് വിട്ടിട്ട് . ഇതോടെ ക്ലബ് മറ്റൊരു മികച്ച താരത്തെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു.
അങ്ങനെ ശ്രമങ്ങൾക്കൊടുവിൽ ഗോകുലം കേരള മുൻപ് ഐ-ലീഗ് കളിച്ച് പരിചയ സമ്പന്നനായ സെർബിയൻ മധ്യനിര താരമായ നിക്കോള സ്റ്റോജനോവിച്ചിനെ സ്വന്തമാക്കിയിരിക്കുകയാണ്. താരം 2021 മുതൽ 2023 സീസൺ വരെ ഐ-ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സിക്കി വേണ്ടിയായിരുന്നു ഇതിന് മുൻപ് ഐ- ലീഗിൽ പന്ത് തട്ടിയിരുന്നത്.
ആ കാലയളവിൽ താരം മുഹമ്മദൻ എസ്.സിക്കി വേണ്ടി 30 മത്സരങ്ങൾ നിന്ന് അഞ്ച് ഗോളുകൾ നേടിയിരുന്നു. എന്തിരുന്നാലും 28 ക്കാരന്റെ വരവോടെ ഗോകുലത്തിന്റെ മുന്നേറ്റ നിരയുടെ മൂർച്ച ഒന്നും കൂടി കൂടുമെന്ന് തീർച്ചയാണ്.
Big news!??️
— Gokulam Kerala FC (@GokulamKeralaFC) January 2, 2024
Serbian midfielder Nikola Stojanović joins our ranks! Let's give him a warm welcome! ?⚽
#gkfc #malabarians #IndianFootball #ILeague' pic.twitter.com/lBIvn6xGKd
നിലവിൽ അടുത്ത സീസണിൽ ഐഎസ്എലിലേക്ക് പ്രൊമോഷൻ ലഭിക്കും വിശ്വസിക്കുന്ന ടീമുകളിലൊന്നാണ് ഗോകുലം. എന്നാൽ ആദ്യ പാദ മത്സരങ്ങൾ വിലയിരുത്തുബോൾ ഗോകുലത്തിന് അത്രയധികം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ രണ്ടും കലിപ്പിച്ച് തന്നെയായിരിക്കും ഗോകുലം രണ്ടാം പാദം മത്സരങ്ങൾക്ക് വരുക.