in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിന് വമ്പൻ നേട്ടം ഏഷ്യയിൽ മൂന്നാമൻ;ഒന്നാമനായി അൽ നാസറും അൽ ഹിലാലും😍

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് അഥവാ പിന്തുണ ലഭിച്ച ഏഷ്യയിലെ മൂന്നാമത്തെ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് ആണ്.25.9 മില്യൺ ഇന്ററാക്ഷൻസാണ് കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇൻസ്റ്റഗ്രാമിലൂടെ ലഭിച്ചിട്ടുള്ളത്.ഏഷ്യയിൽ മുന്നിലുള്ളത് രണ്ടേ രണ്ട് ക്ലബ്ബുകളാണ്.അതാവട്ടെ വമ്പൻ ക്ലബ്ബുകളുമാണ്. സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്ർ ഒന്നാം സ്ഥാനത്തും അൽ ഹിലാൽ രണ്ടാം സ്ഥാനത്തുമാണ് വരുന്നത്.

ലോക ഫുട്‍ബോളിലെ തന്നെ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള ക്ലബ്ബാണ് മലയാളിയുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കഴിഞ്ഞ കാലങ്ങൾ അതിന് സാക്ഷിയാണ്.കൊച്ചിയിൽ അടക്കം ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാൻ പതിനായിരക്കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് എത്താറുള്ളത്.

ലോകത്തെ ശക്തരായ ഫുട്‍ബോൾ ആരാധകരുള്ള ക്ലബ്ബാണ് മലയാളിയുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്.ബ്ലാസ്റ്റേഴ്സിൽ എത്തുന്ന ഓരോ വിദേശ താരവും ഇതിനെ പറ്റി പറഞ്ഞതുമാണ്.

ആരാധക പിന്തുണയുടെ കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ലബ്ബ് എന്ന് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാൻ സാധിക്കും.അതിന്റെ കണക്കുകൾ തന്നെയാണ് പുറത്തുവന്നിട്ടുള്ളത്.ഡി പോർട്ടസ് ഫിനാൻസസ് എന്ന പ്രശസ്ത അനലിസ്റ്റുകളാണ് ഈ കണക്ക് വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് അഥവാ പിന്തുണ ലഭിച്ച ഏഷ്യയിലെ മൂന്നാമത്തെ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് ആണ്.25.9 മില്യൺ ഇന്ററാക്ഷൻസാണ് കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇൻസ്റ്റഗ്രാമിലൂടെ ലഭിച്ചിട്ടുള്ളത്.ഏഷ്യയിൽ മുന്നിലുള്ളത് രണ്ടേ രണ്ട് ക്ലബ്ബുകളാണ്.അതാവട്ടെ വമ്പൻ ക്ലബ്ബുകളുമാണ്. സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്ർ ഒന്നാം സ്ഥാനത്തും അൽ ഹിലാൽ രണ്ടാം സ്ഥാനത്തുമാണ് വരുന്നത്.

മുംബൈക്ക് മറുപടി കൊച്ചിയിൽ തന്നിരിക്കും കിടിലൻ മറുപടിയുമായി; ബ്ലാസ്റ്റേഴ്‌സ് മേധാവികൾ

ബ്രസീൽ അർജന്റീന പോരാട്ടം വീണ്ടും മടങ്ങിയെത്തുന്നു