in , ,

LOLLOL LOVELOVE CryCry OMGOMG AngryAngry

അയാൾ ബാഴ്സയിൽ നിന്ന് പുറത്ത് പോകണം; എങ്കിൽ മാത്രമേ മെസ്സി ബാഴ്സയിലേക്ക് തിരിച്ച് പോകൂ; വിവാദ പരാമർശവുമായി മെസ്സിയുടെ സഹോദരൻ

ഈ സീസണിനൊടുവിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസ്സി വീണ്ടും ബാഴ്സയിലേക്ക് തന്നെ തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങളും നേരത്തേ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ മെസ്സി- ബാഴ്സ അഭ്യൂഹം നിലനിൽക്കവേ മെസ്സിയുടെ സഹോദരൻ നടത്തിയ ഒരു പരാമർശം കൂടി ഇപ്പോൾ വിവാദമാവുകയാണ്.

17 വർഷത്തെ ബാഴ്സ ജീവിതത്തിന് ശേഷമാണ് 2021 ൽ സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്ക് കൂടുമാറുന്നത്. ബാഴ്സയുടെ സാമ്പത്തിക പ്രശ്നങ്ങളാണ് മെസ്സിയെ വിട്ട്നൽകാൻ ബാഴ്സയെ പ്രേരിപ്പിച്ചത് എന്ന റിപ്പോർട്ടുകളും ആക്കാലത്ത് പുറത്ത് വന്നിരുന്നു. ബാഴ്സ വിട്ടെങ്കിലും മെസ്സിയുടെ ബാഴ്സയിലേക്കുള്ള തിരിച്ച് വരവിനെ പറ്റി തന്നെയാണ് ഇപ്പോഴും ഫുട്ബോൾ ലോകത്തെ ചർച്ച.

ഈ സീസണിനൊടുവിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസ്സി വീണ്ടും ബാഴ്സയിലേക്ക് തന്നെ തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങളും നേരത്തേ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ മെസ്സി- ബാഴ്സ അഭ്യൂഹം നിലനിൽക്കവേ മെസ്സിയുടെ സഹോദരൻ നടത്തിയ ഒരു പരാമർശം കൂടി ഇപ്പോൾ വിവാദമാവുകയാണ്.

മെസി ബാഴ്സലോണയിലേക്ക് തിരിച്ചു പോകില്ലെന്നും അഥവാ മെസ്സി പോകുന്നുണ്ടെങ്കിൽ തന്നെ ബാഴ്സലോണ പ്രസിഡന്‍റ് യുവാൻ ലപ്പോർട്ടയെ പുറത്താക്കിയാൽ മാത്രമേ അത് സാധ്യമാകൂവുകയുള്ളു എന്നാണ് മെസ്സിയുടെ സഹോദരൻ മത്തിയാസ് മെസിയുടെ വിവാദ പരാമർശം.

ബാഴ്സക്കായി മെസി ചെയ്ത കാര്യങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ആളാണ് ലപ്പോര്‍ട്ടയെന്നും ബാഴ്സലോണ ആരാധകര്‍ പോലും ലപോർട്ടയെസ് പിന്തുണക്കുന്നില്ലെന്നും മെസിയെ ബാഴ്സയില്‍ തിരിച്ചെത്തിക്കണമെങ്കില്‍ ലപ്പോര്‍ട്ടയെ പുറത്താക്കാനായി ആരാധകര്‍ ബാഴ്സ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യണമെന്നും മത്തിയാസ് മെസ്സി പറഞ്ഞു.

കൂടാതെ സ്പെയിന്‍കാര്‍ ചതിയന്‍മാരാണെന്നും ലപോർട്ട കൂട്ടിച്ചേർത്തു. മെസിയെക്കുറിച്ചുള്ള ലപ്പോര്‍ട്ടയുടെ വിടുവായിത്തം കേട്ടിരിക്കില്ലല്ലോ എന്നും മത്തിയാസ് മെസ്സി ചോദിക്കുന്നു. മത്തിയാസിന്റെ ഈ പ്രസ്താവന ഇതിനോടകം തന്നെ വിവാദത്തിലായിരിക്കുകയാണ്.

കണ്ണ് നിറഞ്ഞുപോയി?ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ സ്‌നേഹത്തെ കുറിച്ച് ആശാൻ പറയുന്നു..

ഏറ്റവും കൂടുതൽ പണം ലഭിച്ചത് ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് തന്നെ..!