ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഇവാൻ വുകമനോവിച്ച് വന്നതിനുശേഷം ബ്ലാസ്റ്റേഴ്സിന്റെ തലവര മാറുക തന്നെയായിരുന്നു. ഇവാൻ പരിശീലകനായതോടെ ഒട്ടനവധി റെക്കോർഡുകളാണ് പരിശീലകൻ നേടിയെടുത്തത്.
അതോടൊപ്പം ബ്ലാസ്റ്റേഴ്സ് ആരാധകർ പരിശീലകൻ ഓമന പേരായി “ആശാൻ” എന്ന് വിളിപ്പേര് നൽകി. ഇവാൻ വുകമനോവിച്ചാണെങ്കിൽ അത് രണ്ട് കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ജയിച്ച മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ ആശാനോടുള്ള ആദരമായി സ്റ്റേഡിയത്തിൽ ടിഫോ പ്രദർശിപ്പിച്ചിരുന്നു.
പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ ചിത്രവും “പ്രതീക്ഷ വിശ്വാസം ഇവാനിസം” തലക്കെട്ടോടെയിരുന്നു ടിഫോ ഉണ്ടായിരുന്നത്. ടിഫോയുടെ ചിത്രമാണേൽ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിരുന്നു.
മത്സരശേഷമുള്ള അഭിമുഖത്തിൽ പരിശീലകൻ ഇവാൻ ടിഫോയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. “ഇത്തരം കാര്യങ്ങൾ… ഞാൻ എന്ത് പറയും? എനിക്ക് അവരെ ഇഷ്ടമാണ്. ടിഫോ അതിമനോഹരമായിരുന്നു. കളിയുടെ തുടക്കത്തിൽ ഇത് കണ്ട് എന്റെ കണ്ണുകളിൽ കുറച്ച് കണ്ണുനീർ ഒഴുക്കിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. അവരോടൊപ്പം ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്.” എന്നാണ് പരിശീലകൻ പറഞ്ഞത്.
എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലിന്റെ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടത്തിൽ ബംഗളുരു എഫ്സിയാണ് എതിരാളികൾ. ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.