വാശിയെറിയ പോരാട്ടത്തിൽ കഴിഞ്ഞ ദിവസം ചെന്നൈയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഏകദേശം ഐഎസ്എലിന്റെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് ചെന്നൈയെ പരാജയപ്പെടുത്തിയത്.
ഇനി ഇപ്പോഴ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. വമ്പന്മാരായ ബംഗളുരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. നിലവിൽ കഴിഞ്ഞ അഞ്ച് മത്സരവും ജയിച്ച് നിൽക്കുന്ന ടീം കൂടിയാണ് ബംഗളുരു.
എന്നാൽ മത്സരത്തിന് മുൻപേ കേരള ബ്ലാസ്റ്റേഴ്‌സിനൊരു ആശ്വാസ വാർത്തയാണ് ഇപ്പോഴ് പുറത്ത് വരുന്നത്. ബംഗളുരുവിന്റെ ഇന്ത്യൻ മധ്യനിര താരമായ സുരേഷ് സിംഗ് വാങ്ജാം ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല.
ബംഗളുരുവിന്റെ എടികെ മോഹൻ ബാഗനെതിരായ കഴിഞ്ഞ മത്സരത്തിൽ മഞ്ഞ കാർഡ് കണ്ടതോടെയാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ വിലക്ക് വന്നത്. സീസണിലെ താരത്തിന്റെ നാലാം മഞ്ഞ കാർഡായിരുന്നു ഇത്.
ഇതോടെ ബംഗളുരു എഫ്സിക്കി വമ്പൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. താരം നിലവിലെ സീസണിൽ 16 മത്സരങ്ങളിലാണ് ബംഗളുരുവിന് വേണ്ടി പന്ത് തട്ടിയത്. ഇതിൽ 15 മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടം നേടിയിട്ടുമുണ്ട്.
ഫെബ്രുവരി 11 ശനിയാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സി വാശിയെറിയ പോരാട്ടം. ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7:30ക്കാണ് മത്സരം നടക്കുക.