in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഏറ്റവും കൂടുതൽ പണം ലഭിച്ചത് ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് തന്നെ..!

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ കാണികൾ സാക്ഷിയാകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കൊച്ചി സ്റ്റേഡിയത്തിൽ മറ്റു ക്ലബ്ബുകളുടെ ഹോം മത്സരങ്ങളിലെ ടിക്കറ്റ് നിരക്കിനെക്കാൾ കൂടുതലാണ് ഈടാക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ വരുമാനം നൽകിയ ഐഎസ്എൽ മത്സരം ഏതാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകി പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർകസ് മെർഗുൽഹോ.

എല്ലായിപ്പോഴും വലിയ ഫാൻസ്‌ പിന്തുണ കാണുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഹോം സ്റ്റേഡിയമായ കലൂർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി മത്സരം തന്നെയാണ് ഏറ്റവും കൂടുതൽ സീസണിൽ വരുമാനം നൽകിയത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ കാണികൾ സാക്ഷിയാകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കൊച്ചി സ്റ്റേഡിയത്തിൽ മറ്റു ക്ലബ്ബുകളുടെ ഹോം മത്സരങ്ങളിലെ ടിക്കറ്റ് നിരക്കിനെക്കാൾ കൂടുതലാണ് ഈടാക്കുന്നത്.

അതിനാൽ തന്നെ എല്ലായിപ്പോഴത്തെയും പോലെ ഈ സീസണലും ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്‌സ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് സ്ഥാനം ഉറപ്പിക്കുന്നതിന് അരികിലാണ്. ശനിയാഴ്ച ബാംഗ്ലൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

അയാൾ ബാഴ്സയിൽ നിന്ന് പുറത്ത് പോകണം; എങ്കിൽ മാത്രമേ മെസ്സി ബാഴ്സയിലേക്ക് തിരിച്ച് പോകൂ; വിവാദ പരാമർശവുമായി മെസ്സിയുടെ സഹോദരൻ

‘കേരള ബ്ലാസ്റ്റേഴ്‌സ് എല്ലായിപ്പോഴും എന്റെ ഹോം ടീമാണ്’ – ജോസു