in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

‘കേരള ബ്ലാസ്റ്റേഴ്‌സ് എല്ലായിപ്പോഴും എന്റെ ഹോം ടീമാണ്’ – ജോസു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്ലബ്ബിന്റെ ചരിത്രത്തിൽ ആരാധർക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള താരങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന ഉറപ്പുള്ള ഒരു പേരാണ് സ്പെയിൻ സ്വദേശിയായ ജോസുവിന്റേത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്ലബ്ബിന്റെ ചരിത്രത്തിൽ ആരാധർക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള താരങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന ഉറപ്പുള്ള ഒരു പേരാണ് സ്പെയിൻ സ്വദേശിയായ ജോസുവിന്റേത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ ഉൾപ്പടെ രണ്ട് ഐഎസ്എൽ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമാണിഞ്ഞ സ്പാനിഷ് താരം ജോസു നിലവിൽ സ്പാനിഷ് ക്ലബ്ബിന്റെ താരമാണെങ്കിലും ഇപ്പോഴും ബ്ലാസ്റ്റേഴ്‌സുമായി മികച്ച ബന്ധമാണുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി നിരന്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടപഴകാറുള്ള 29-കാരൻ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ഇനിയും കളിക്കാൻ റെഡിയാണെന്ന് നേരത്തെ പറഞ്ഞിരുന്നു.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി തനിക്ക് പ്രത്യേക ബന്ധമാനുള്ളതെന്ന് പറഞ്ഞിരിക്കുകയാണ് ജോസു, കൂടാതെ ഈ സ്ഥലം തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും സ്പാനിഷ് താരം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എല്ലായിപ്പോഴും തന്റെ ഹോം ക്ലബ്ബായിരിക്കുമെന്നും മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂട്ടിച്ചേർത്തു. ജോസുവിനെ തിരികെ കൊണ്ടുവരണമെന്ന് നിരവധി ആരാധകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിലേക്കുള്ള ജോസുവിന്റെ തിരിച്ചുവരവ് അസാധ്യമായാണ് നിലവിൽ കാണപ്പെടുന്നത്.

ഏറ്റവും കൂടുതൽ പണം ലഭിച്ചത് ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് തന്നെ..!

ടീം ഓഫ് ദി വീക്കിൽ ഇടം നേടി ബ്ലാസ്റ്റേഴ്സിന്റെ ചക്കര ലൂണ?