കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട മേഖലയാണ് പ്രതിരോധം. ജെസ്സൽ, ഖബ്ര, നിശൂ കുമാർ എന്നിവരുടെ മോശം ഫോമും സന്ദീപ് സിംഗിന്റെ പരിക്കും ബ്ലാസ്‌റ്റേഴ്‌സിനെ നല്ല രീതിയിൽ തളർത്തി.
അടുത്ത സീസണ് വേണ്ടി ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോൾ പ്രതിരോധത്തിലെ പിഴവ് ബ്ലാസ്റ്റേഴ്സിന് പരിഹരിക്കേണ്ടതുണ്ട്. ജെസ്സൽ കർനേരിയോ, ഖബ്ര, എന്നിവരുമായി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാറിൽ എത്താത്തതും നിശൂകുമാറിനെ ക്ലബ് വിടാൻ അനുവദിച്ചതുമൊക്കെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ പ്രതിരോധത്തിൽ വലിയ അഴിച്ചുപണികൾ നടത്തുമെന്നതിന്റെ സൂചനയാണ്.
കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഒഡീഷ എഫ്സിയിലേക്ക് പോയ ധന ചന്ദ്ര മീതെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തും. കൂടാതെ ഒഡീഷയിൽ നിന്നും ശുഭം സാരംഗി, ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാന്റെ ദിനേശ് സിംഗ്, ഐസ്വാൾ എഫ്സി താരം സോഡിങ് ലിയാന റാൾട്ടെ എന്നീ യുവപ്രതിരോധ താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നുണ്ട്.
എന്നാൽ ഇവരേക്കാൾ കൂടുതൽ പ്രാധാന്യം നൽകി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കേണ്ടത് എഫ് സി ഗോവന്‍ ഡിഫെന്‍ഡര്‍ ഐബന്‍ബ ഡോഹ്ലിംഗിനെയാണ് എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അഭിപ്രായപ്പെടുന്നത്. താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അന്ന് ആ നീക്കം വിജയിച്ചില്ല. താരത്തിനായി വീണ്ടും ബ്ലാസ്റ്റേഴ്സിൽ നിലവിൽ ശ്രമങ്ങൾ നടത്തുണ്ട്. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രാധാന്യം നൽകി ഐബന്‍ബ ഡോഹ്ലിംഗിനെ ടീമിലെത്തിക്കണെമെന്ന ആവശ്യം ആരാധകർ ഉയർത്തുന്നത്.
റൈറ്റ് ബാക്ക് പൊസിഷനില്‍ ഡോഹ്ലിംഗ് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു ഗോവയിൽ കാഴ്ച വെച്ചത്. ഗോവൻ നിരയിൽ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിജയകരമായ ടാക്ലിംഗ് നടത്തിയത് ഡോഹ്ലിംഗ് ആയിരുന്നു. അതിനാൽ തന്നെയാണ് താരത്തെ ടീമിൽ എത്തിച്ച് നിലവിലെ പ്രതിരോധ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരാധകർ ആവശ്യപ്പെടുന്നത്. താരമെത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പ്രശ്‍നങ്ങൾ വലിയ രീതിയിൽ പരിഹരിക്കെമെന്ന് ആരാധകർ കരുതുന്നു. ഫ് സി ഗോവയുമായുള്ള ഡോഹ്ലിംഗിന്റെ കരാര്‍ ഈ സീസണില്‍ അവസാനിക്കും. അതുകൊണ്ടുതന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് താരത്തിനെ സ്വന്തമാക്കാനുള്ള അവസരം ഉണ്ട്. 2019 മുതല്‍ എഫ് സി ഗോവയുടെ സെന്റര്‍ ബാക്ക് താരമാണ് 27 കാരനായ ഈ മേഘാല യന്‍ താരം.