in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ അവൻ ആദ്യഇലവനിൽ ഉണ്ടാവണം; ആവശ്യമുയർത്തി അർജന്റീന ആരാധകർ

പ്രീക്വാർട്ടറിൽ ഓസ്ട്രേലിയ ആണ് അർജന്റീനയുടെ എതിരാളികൾ. അർജന്റീന- ഓസ്ട്രേലിയ മത്സരത്തിൽ കടലാസിലെ മുൻതൂക്കം അർജന്റീനക്കുണ്ട്. മത്സരം ഫുട്ബോൾ ആയതിനാൽ തന്നെ മത്സരഫലം അപ്രവചനിയമാണ്. കാരണം ഒരുപാട് അട്ടിമറി വിജയങ്ങൾക്കാണ് ഖത്തർ സാക്ഷിയായത് എന്നതുകൂടി നമുക്ക് ചിന്തിക്കേണ്ടതുണ്ട്.

ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളിലും അർജന്റീനക്ക് വിജയിക്കാനായി. ഈ വിജയത്തോടുകൂടി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് അർജന്റീന പ്രീക്വാർട്ടറിൽ എത്തുന്നത്.

പ്രീക്വാർട്ടറിൽ ഓസ്ട്രേലിയ ആണ് അർജന്റീനയുടെ എതിരാളികൾ. അർജന്റീന- ഓസ്ട്രേലിയ മത്സരത്തിൽ കടലാസിലെ മുൻതൂക്കം അർജന്റീനക്കുണ്ട്. മത്സരം ഫുട്ബോൾ ആയതിനാൽ തന്നെ മത്സരഫലം അപ്രവചനിയമാണ്. കാരണം ഒരുപാട് അട്ടിമറി വിജയങ്ങൾക്കാണ് ഖത്തർ സാക്ഷിയായത് എന്നതുകൂടി നമുക്ക് ചിന്തിക്കേണ്ടതുണ്ട്.

ഇപ്പോഴിതാ അർജന്റീനയുടെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് മുന്നോടിയായി ടീം സെലക്ഷനിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചില ആരാധകർ. ടീമിന്റെ പ്രതിരോധ താരമായ ലിസാൻഡ്ര മാർട്ടിനെസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ തന്നെയാണ് ആരാധകർ ഉയർത്തുന്നത്.

പോളണ്ടി നെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ പരിശീലകൻ സ്കലോണി ഒറ്റമെൻഡി-റോമെറോ സംഘത്തെയാണ് ഉപയോഗിച്ചിരുന്നത്. റോമെറോയെ സ്കലോണിക് കൂടുതൽ വിശ്വാസം ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ ആദ്യ ഇലവനിലേക് സ്കലോണി കൊണ്ടുവരുന്നത്.

എന്നാൽ അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിലാണ് ആദ്യ ഇലവനിൽ ലിസാൻഡ്ര മാർട്ടിനെസ് ഇറങ്ങിയത്.ഈ മത്സരത്തിൽ മികച്ച പ്രകടനമാണ് ലിസാൻഡ്ര മാർട്ടിനെസ് കാഴ്ച്ചവെച്ചത്. എന്നാൽ മൂന്നാം മത്സരത്തിൽ റോമെറോ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും ലിസാൻഡ്ര മാർട്ടിനെസിന്റെ അഭാവം അർജന്റീന ആരാധകർക്ക് ചർച്ചാവിഷയമാകുന്നുണ്ട്.

റോമെറോ മികച്ച പ്ലെയർ ആണ് എങ്കിലും ലിസാൻഡ്ര മാർട്ടിനെസ് അതിനേക്കാൾ മികച്ച താരമാണ് എന്നും നോക്കോട്ട് രംഗങ്ങളിൽ റൊമെറോയെക്കാൾ കൂടുതൽ മികവ് പുലർത്താൻ ലിസാൻഡ്ര മാർട്ടിനെസിനു സാധിക്കുമെന്നും അതിനാൽ പ്രീക്വാർട്ടറിൽ ലിസാൻഡ്ര മാർട്ടിനെസ് അർജന്റീനയുടെ ആദ്യ ഇലവനിലവിൽ ഉണ്ടാകണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത് .

ഡി മരിയ ഇന്ന് കളിക്കുമോ? പുതിയ അപ്ഡേഷൻ

ഇത് ശരിയല്ല; തുറന്നടിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി