in ,

ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ തെറ്റിയ മാച്ച് വീക്കിലെ മത്സരവിശേഷങ്ങൾ ഇതാ..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കവേ മത്സരങ്ങളെല്ലാം വാശിയേറിയ പോരാട്ടങ്ങളായി മാറുകയാണ്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കവേ മത്സരങ്ങളെല്ലാം വാശിയേറിയ പോരാട്ടങ്ങളായി മാറുകയാണ്.

22 റൗണ്ട് ലീഗ് മത്സരങ്ങളിലെ മാച്ച് വീക്ക്‌ 18 പിന്നിട്ടതോടെ പ്ലേഓഫ് യോഗ്യത നേടിയത് രണ്ട് ടീമുകൾ മാത്രമാണ്, മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി എന്നിവരാണ് ഇതിനകം യോഗ്യത ഉറപ്പിച്ചത്.

അതേസമയം ഈ മാച്ച്വീക്കിലെ റിസൾട്ടിലേക്ക് വരികയാണെങ്കിൽ ആദ്യ മത്സരത്തിൽ പ്ലേഓഫ് സ്ഥാനങ്ങൾക്ക് വേണ്ടി പോരാടുന്ന ചെന്നൈയിൻ എഫ്സിയും ഒഡിഷ എഫ്സിയും ഏറ്റുമുട്ടിയപ്പോൾ രണ്ട് ഗോളിന്റെ സമനിലയാണ് മത്സരം സമ്മാനിച്ചത്.

വെള്ളിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ പ്ലേഓഫ് യോഗ്യത ലക്ഷ്യമാക്കി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ്‌ ബംഗാൾ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ഹോം വിജയം ആസ്വദിച്ചു.

ശനിയാഴ്ച വൈകുന്നേരം നടന്ന ആദ്യ മത്സരത്തിൽ പോയന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും ഓരോ ഗോളിന്റെ സമനിലയിൽ പിരിഞ്ഞു.

ശനിയാഴ്ച രാത്രി നടന്ന രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് ജംഷഡ്പൂര് എഫ്സിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു.

ഞായറാഴ്ച നടന്ന മാച്ച് വീക്കിലെ അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് ബാംഗ്ലൂരു എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച്വീക്ക്‌ റിസൾട്ട്‌ ഇതാ :

ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്‌സ് വിടുമോ? ക്ലബ്ബ് ഡയറക്ടർ പറയുന്നു..

പ്ലേഓഫിനരികിൽ ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ?യോഗ്യത നേടി രണ്ട് ടീമുകൾ..