in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്‌സ് വിടുമോ? ക്ലബ്ബ് ഡയറക്ടർ പറയുന്നു..

ഈ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ്‌ സാധ്യതകൾക്ക് വമ്പൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച അഭ്യൂഹമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന സ്ഥാനം ഒഴിയുന്നു എന്നത്തും.

സീസണിലെ അപ്രതീക്ഷിതമായ ഒരു തോൽവിയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ്‌ ബംഗാളിനോട് വെള്ളിയാഴ്ച ഏറ്റുവാങ്ങേണ്ടി വന്നത്. എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാളിനോട് പരാജയപ്പെട്ടത്.

ഈ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ്‌ സാധ്യതകൾക്ക് വമ്പൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച അഭ്യൂഹമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന സ്ഥാനം ഒഴിയുന്നു എന്നത്തും.

കഴിഞ്ഞ ദിവസം ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധിക ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിയുന്നതായി സ്വപ്നം കണ്ടെന്നും, സമാധാനം ലഭിക്കുന്നില്ലെന്നും ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ.“ഒരു ആശങ്കയും വേണ്ട, അദ്ദേഹം എവിടെയും പോവുന്നില്ല. നിങ്ങൾ സമാധാനത്തോടെ ഉറങ്ങൂ. കൂടാതെ ഏഴാം തീയ്യതിക്ക് വേണ്ടി കാത്തിരിക്കൂ.”- എന്നാണ് നിഖിൽ ട്വിറ്ററിൽ കുറിച്ചത്.

എന്തിരുന്നാലും ആ ആരാധികൊപ്പം മറ്റ് ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും സന്തോഷ നൽകുന്ന കാര്യമാണ് നിഖിൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 7ന് ചെന്നൈയുമയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

ആവേശപോരിൽ എടികെയെ വീഴ്ത്തി ബാംഗ്ലൂരു ടോപ് സിക്സിൽ?പ്ലേഓഫ് പോരാട്ടം മുറുകുന്നു..

ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ തെറ്റിയ മാച്ച് വീക്കിലെ മത്സരവിശേഷങ്ങൾ ഇതാ..