in ,

OMGOMG

ആവേശപോരിൽ എടികെയെ വീഴ്ത്തി ബാംഗ്ലൂരു ടോപ് സിക്സിൽ?പ്ലേഓഫ് പോരാട്ടം മുറുകുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശമേറിയ പോരാട്ടത്തിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിന്നും വിലപ്പെട്ട മൂന്നു പോയന്റുകൾ നേടിയെടുത്ത് ബാംഗ്ലൂരു എഫ്സി ടോപ് സിക്സിൽ.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശമേറിയ പോരാട്ടത്തിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിന്നും വിലപ്പെട്ട മൂന്നു പോയന്റുകൾ നേടിയെടുത്ത് ബാംഗ്ലൂരു എഫ്സി ടോപ് സിക്സിൽ.

മാച്ച് വീക്കിലെ അവസാന മത്സരത്തിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ഗോളുകൾ വരുന്നത്. 78-മിനിറ്റിൽ ഹാവി ഹെർണാണ്ടസിന്റെ ഗോളിൽ ബാംഗ്ലൂരു ലീഡ് നേടി.

ഇഞ്ചുറി ടൈമിൽ 91-മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തിയ ബാംഗ്ലൂരു എഫ്സിക്കെതിരെ ഹോം ടീമായ എടികെ മോഹൻ ബഗാൻ 93-മിനിറ്റിൽ ദിമിത്രിയിലൂടെ ഗോൾ നേടി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മത്സരം 1-2 സ്കോറിനു ബാംഗ്ലൂരു എഫ്സി വിജയിച്ചു.

മത്സരം വിജയിച്ചതോടെ 25 പോയന്റുമായി സിമോൺ ഗ്രേയ്സന്റെ ടീം പോയന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്കുയർന്ന് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി. അതേസമയം മോഹൻ ബഗാൻ 27 പോയന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്.

വീണ്ടും പരിക്ക്, ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി!!

ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്‌സ് വിടുമോ? ക്ലബ്ബ് ഡയറക്ടർ പറയുന്നു..