in ,

CryCry OMGOMG LOVELOVE LOLLOL AngryAngry

വീണ്ടും പരിക്ക്, ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി!!

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളുടെയാണ് കടന്നുപോകുന്നത് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പരിക്കിനെ തുടർന്ന് ടീമിന്റെ പ്രധാന താരങ്ങളായ സന്ദീപ് സിങും മാർക്കോ ലെസ്കോവിച്ചും നിലവിൽ വിശ്രമത്തിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളുടെയാണ് കടന്നുപോകുന്നത് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പരിക്കിനെ തുടർന്ന് ടീമിന്റെ പ്രധാന താരങ്ങളായ സന്ദീപ് സിങും മാർക്കോ ലെസ്കോവിച്ചും നിലവിൽ വിശ്രമത്തിലാണ്.

ഇതിൽ സന്ദീപ് സിംഗ് ഈ സീസണിൽ ഇനി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കില്ലയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് വ്യക്തമാക്കിയിരുന്നു. മാർക്കോ ലെസ്കോവിച്ച് പരികിൽ നിന്ന് മുക്തനായിട്ടുണ്ടെങ്കിലും പരിശീലകൻ ഇതുവരെ താരത്തെ കളിക്കാൻ ഇറക്കിയിട്ടില്ല.

എന്നാൽ ഇപ്പോഴിതാ മറ്റൊരു സങ്കടകരമായ വാർത്തയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ മുന്നേറ്റ താരം നിഹാൽ സുധീഷിന് പരിക്കേറ്റിരിക്കുകയാണ്.

ഏറ്റവും കുറഞ്ഞത് 20 ദിവസമെങ്കിലും താരത്തിന് വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

21 കാരൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നാലോളം മത്സരങ്ങളിൽ പന്ത് തട്ടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലൂടെ വളർന്നുവന്ന താരം കൂടിയാണ് നിഹാൽ സുധീഷ്.

എന്തിരുന്നാലും പരിക്കേറ്റ മാർക്കോ ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ചെന്നൈക്കെതിരെയുള്ള പോരാട്ടത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 7ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ കടുപ്പം…

ആവേശപോരിൽ എടികെയെ വീഴ്ത്തി ബാംഗ്ലൂരു ടോപ് സിക്സിൽ?പ്ലേഓഫ് പോരാട്ടം മുറുകുന്നു..