in ,

LOVELOVE

വിലപിടിപ്പുള്ള ഐഎസ്എൽ ഇലവനിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി ആധിപത്യം?

എന്തായാലും ഈ സീസണിലെ താരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ വിലപിടിപ്പുള്ളവരുടെ ഒരു ഇലവൻ എടുത്തു നോക്കുകയാണെങ്കിൽ അതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, മുംബൈ സിറ്റി എഫ്സി താരങ്ങളുടെ ആധിപത്യമാണ് കാണാനാവുക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസൺ വിജയകരമായി മുന്നോട്ടു പോകവേ നിലവിൽ പ്ലേ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഏക ടീം മുംബൈ സിറ്റി എഫ്സിയാണ്, സീസണിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി മുന്നേറുന്നത്.

എന്തായാലും ഈ സീസണിലെ താരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ വിലപിടിപ്പുള്ളവരുടെ ഒരു ഇലവൻ എടുത്തു നോക്കുകയാണെങ്കിൽ അതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, മുംബൈ സിറ്റി എഫ്സി താരങ്ങളുടെ ആധിപത്യമാണ് കാണാനാവുക.

ട്രാൻസ്ഫർ മാർക്കറ്റിന്റെ കണക്കുകൾ അനുസരിച്ച് നിലവിൽ ഐഎസ്എലിലെ ഏറ്റവും വിലയേറിയ ഗോൾകീപ്പറായ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഗിൽ 2 കോടി മാർക്കറ്റ് വാല്യൂയുമായി ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഡിഫെൻസിവ് ലൈനിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹോർമി, എടികെ മോഹൻ ബഗാൻ താരം ബ്രെണ്ടൻ, പ്രീതം കോട്ടാൽ, ഹൈദരാബാദ് താരം ആകാശ് മിശ്ര എന്നിവരാണ് അണിനിരക്കുന്നത്.

മധ്യനിരയിൽ ഹൈദരാബാദ് എഫ്സി താരം ജാവോ വിക്ടർ, മുംബൈ സിറ്റി താരം അപൂയ, കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ എന്നിവരാണ് സ്ഥാനം നേടിയത്. അഡ്രിയാൻ ലൂണയാണ് ഐഎസ്എലിലെ ഏറ്റവും വിലയേറിയ താരം.

മുന്നേറ്റനിരയിൽ മുംബൈ സിറ്റി താരങ്ങളായ ചാങ്തെ, ബിപിൻ സിങ് എന്നിവരോടൊപ്പം എടികെ മോഹൻ ബഗാൻ താരം ദിമിത്രി പെട്രടോസാണ് ബൂട്ട് കെട്ടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും കൂടുതൽ വിലയേറിയ താരങ്ങൾ അണിനിരക്കുന്ന ഇലവൻ ഇതാ :

ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത!!! ഗോവയുടെ സൂപ്പർ താരത്തിന് സസ്പെൻഷൻ….

ഐഎസ്എലിലെ വിലപിടിപ്പുള്ള താരം അഡ്രിയാൻ ലൂണ?ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ലിസ്റ്റിൽ..