in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത!!! ഗോവയുടെ സൂപ്പർ താരത്തിന് സസ്പെൻഷൻ….

ഒട്ടേറെ ദിവസങ്ങളുടെ വിശ്രമത്തിനുശേഷം ബ്ലാസ്റ്റേഴ്സ് ഈ വരുന്ന ഞായറാഴ്ച എഫ്സി ഗോവയെ നേരിടും. ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ഒട്ടേറെ ദിവസങ്ങളുടെ വിശ്രമത്തിനുശേഷം ബ്ലാസ്റ്റേഴ്സ് ഈ വരുന്ന ഞായറാഴ്ച എഫ്സി ഗോവയെ നേരിടും. ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

പരിക്കേറ്റ ലെസ്കോവിച്ച് ഗോവക്കെതിരെ കളിക്കുമോ എന്നാ ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ആശ്വാസം പകരുന്ന വാർത്തയാണ് ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും വന്നത്.

പരിക്കു മൂലം മുംബൈ സിറ്റിക്കെതിരെ കളിക്കാൻ പറ്റാതിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ച് പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് മറ്റൊരു സന്തോഷവാർത്ത കൂടി വരുകയാണ്. ഗോവയുടെ നെടുതൂണായ എടു ബെഡിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കില്ല.

ഇന്നലെ നോർത്ത് ഈസ്റ്റിനെതിരായ എഫ്സി ഗോവയുടെ മത്സരത്തിൽ എടു ബെഡിയ 76ആം മിനുട്ടിൽ മഞ്ഞ കാർഡ് കണ്ടിരുന്നു. ഇത് എടു ബെഡിയയുടെ സീസണിലെ നാലാം മഞ്ഞ കാർഡായിരുന്നു.

ഐഎസ്എല്ലിലെ നിയമപ്രകാരം സീസണിൽ നാല് മഞ്ഞ കാർഡ് കണ്ടാൽ അടുത്ത മത്സരത്തിൽ ആ താരത്തിന് സസ്പെൻഷനായിരിക്കും. ഇതുകൊണ്ടുതന്നെ എടു ബെഡിയ ഞായറാഴ്ച ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കില്ല.

എന്തിരുന്നാലും എടു ബെഡിയയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണകരം ചെയ്യും. ഞായറാഴ്ച രാത്രി 7:30 ക്കിയാണ് വാശിയെറിയപോരാട്ടം നടക്കുക. മത്സരം തൽസമയമായി ഏഷ്യാനെറ്റ് പ്ലസിൽ കാണാം.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത!! സൂപ്പർ താരം തിരിച്ചെത്തി….

വിലപിടിപ്പുള്ള ഐഎസ്എൽ ഇലവനിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി ആധിപത്യം?