ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ ആവേശകരമായ മത്സരങ്ങളിലൂടെ മുന്നോട്ടു പോകവേ ഈ സീസണിലെ ഏറ്റവും വിലയേറിയ താരങ്ങൾ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംക്ഷ ആരാധകർക്കുണ്ട്.
ട്രാൻസ്ഫർ മാർക്കറ്റിന്റെ നിലവിലുള്ള കണക്കുകൾ പ്രകാരമുള്ള ആദ്യത്തെ 30 താരങ്ങളെയാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും നാല് താരങ്ങളാണ് ലിസ്റ്റിൽ ഇടം നേടിയത്.
ആദ്യ 20പേരിൽ എടികെ മോഹൻ ബഗാന്റെ ആറ് താരങ്ങൾ ഇടം നേടിയിട്ടുണ്ട് എന്നതും ശ്രേദ്ദേയമായ വസ്തുതയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദുസമദാണ് മുപ്പതാം സ്ഥാനത്തുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസ് ഒമ്പതാം സ്ഥാനത്തും, ഉക്രൈൻ താരം ഇവാൻ കലിയൂഷ്നി അഞ്ചാം സ്ഥാനത്തുമാണ് ഇടം നേടിയിട്ടുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ ഏറ്റവും വിലയേറിയ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗായ് താരമായ അഡ്രിയാൻ ലൂണയാണ്, 30-വയസുകാരനായ താരം 7.2 കോടി മാർക്കറ്റ് വാല്യൂയുമായാണ് ഒന്നാം സ്ഥാനം നേടിയത്.
രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത് എടികെ മോഹൻ ബഗാന്റെ ദിമിത്രി പെട്രടോസ്, ഹ്യൂഗോ ബൗമസാണ്, യഥാക്രമം 6.8കോടി, 5.6 കോടി എന്നിങ്ങനെയാണ് മോഹൻ ബഗാൻ താരങ്ങളുടെ മാർക്കറ്റ് വാല്യൂ.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും വിലയേറിയ 30 താരങ്ങളുടെ ലിസ്റ്റ് ഇതാ :