in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വമ്പൻ ടീമുകളെല്ലാമുണ്ട്, എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുന്നില്ല?? ഫാൻസിന് ഉത്തരം നൽകി എസ്ഡി

എന്നാൽ ഇതിനൊക്കെയുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കരോലിസ് സ്കിൻകിസ്. ആരാധകന്റെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു സ്പോർട്ടിംഗ് ഡയറക്ടർ.

ഐ ലീഗിന്റെ സെക്കൻഡ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിനെ ഇറക്കാത്തതിൽ ഒട്ടേറെ വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെതിരെ പുറത്ത് വന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു പ്രമുഖ ടീമുകളുടെ റിസേർവ് ടീമിനെ ഐ-ലീഗിന്റെ സെക്കൻഡ് ഡിവിഷനിൽ പങ്കെടുപ്പിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസീവ് ടീം ടൂർണമെന്റിൽ പങ്കെടുക്കാത്തതിലാണ് ആരാധകർ നിരാശരായത്.

എന്നാൽ ഇതിനൊക്കെയുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കരോലിസ് സ്കിൻകിസ്. ആരാധകന്റെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു സ്പോർട്ടിംഗ് ഡയറക്ടർ.

കഴിഞ്ഞ 10-11 മാസം ഏകദേശം 30 തൊട്ട് 35 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീം കളിച്ചത്. ടീമിന് മികച്ച രീതിയിൽ പരിശീലനം നൽക്കുകയും നിലവിൽ കേരള ലീഗിൽ കളിക്കുന്നുമുണ്ട്.

ഐ-ലീഗിന്റെ രണ്ടാം ഡിവിഷനിന്റെ തീയതി വളരെ വൈകിയാണ് പ്രഖ്യാപിച്ചത്, അത്‌ കൊണ്ട് തന്നെ ഞങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അടുത്ത വർഷം ഞങ്ങൾ അത്‌ പുനഃപരിശോധിക്കും. എന്നാണ് കരോലിസ് സ്കിൻകിസ് ട്വീറ്റിന് മറുപടി നൽകിയത്.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീം കേരള ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് റിസേർവ് ടീമിന് മികച്ച പിന്തുണയും നൽകുന്നുണ്ട്.

ഐഎസ്എലിലെ വിലപിടിപ്പുള്ള താരം അഡ്രിയാൻ ലൂണ?ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ലിസ്റ്റിൽ

സൂപ്പർ യുവതാരത്തിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ!! ബ്ലാസ്റ്റേഴ്‌സ് രംഗത്തില്ല..