in ,

മുംബൈ സിറ്റി ആധിപത്യം തുടരുന്നു.. മാച്ച് വീക്ക്‌ ഇലവനിലും മുംബൈ സിറ്റിയുടെ തേരോട്ടം?

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒഴികെയുള്ള ബാക്കി എല്ലാ ടീമുകളും കളിച്ച 15-റൗണ്ട് പോരാട്ടങ്ങളിൽ നിന്നും മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ ഒരു ഇലവൻ തയ്യാറാക്കിയിരിക്കുയാണ് ഇന്ത്യൻ സൂപ്പർ ലീഗ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ 15-റൗണ്ട് മാച്ച് വീക്ക്‌ മത്സരങ്ങൾ അവസാനിച്ച് 16-റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒഴികെയുള്ള ബാക്കി എല്ലാ ടീമുകളും കളിച്ച 15-റൗണ്ട് പോരാട്ടങ്ങളിൽ നിന്നും മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ ഒരു ഇലവൻ തയ്യാറാക്കിയിരിക്കുയാണ് ഇന്ത്യൻ സൂപ്പർ ലീഗ്.

മുംബൈ സിറ്റി എഫ്സി പരിശീലകൻ ഡെസ് ബക്കിങ്ഹാമിനെ മുഖ്യപരിശീലകനാക്കിയ ടീം ഓഫ് ദി വീക്ക്‌ ഇലവനിൽ മുംബൈ സിറ്റി താരങ്ങളുടെ ആധിപത്യമാണ് നമുക്ക് കാണാനാവുക.

ഗോൾകീപ്പറായി മുംബൈ സിറ്റി താരം ലചമ്പ ഇടം നേടിയപ്പോൾ, ഡിഫെൻസ് ലൈനിൽ മുംബൈ സിറ്റി താരങ്ങളായ മെഹതാബ് സിങ്, രാഹുൽ ഭേകെ എന്നിവർ ഇടം നേടിയിട്ടുണ്ട്. കൂടാതെ എഫ്സി ഗോവ താരം അൻവർ അലി, ചെന്നൈയിൻ താരം ആകാശ് എന്നിവരും ഡിഫെൻസ് ലൈനിൽ ഇടം പിടിച്ചു.

മധ്യനിരയിൽ ബാംഗ്ലൂരു എഫ്സി താരം രോഹിത് കുമാർ, മുംബൈ സിറ്റി എഫ്സി താരം അഹ്‌മദ്‌ ജാഹൂ, ബാംഗ്ലൂരു എഫ്സി താരം സുരേഷ് വാങ്ജം എന്നിവർ ഇടം പിടിച്ചു.

മുന്നേറ്റനിരയിൽ ജംഷഡ്പൂര് എഫ്സി താരം റിതിക് ദാസ്, ചെന്നൈയിൻ എഫ്സി താരം പീറ്റർ സ്ലിസ്‌കോവിച്, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി താരം ജോർദാൻ ഗിൽ എന്നിവരാണ് സ്ഥാനം നേടിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഓഫ് ദി മാച്ച് വീക്ക്‌ ഇലവൻ ഇതാ :

ആരാകും ഐഎസ്എലിലെ മികച്ച താരം? അഡ്രിയാൻ ലൂണ ടോപ് ഫൈവിൽ, സ്റ്റുവർട് കുതിക്കുന്നു..

ഐഎസ്എലിലെ ഇന്നത്തെ കിടിലൻ പോരാട്ടം ലൈവ് കാണാം, സാധ്യത ലൈനപ്പ് ഇതാ..