in ,

ഹൈലാൻഡേഴ്സ് ഇന്ന് പുലിമടയിൽ കളിക്കാനിറങ്ങുന്നു?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മാച്ച് വീക്ക് 16 പോരാട്ടത്തിൽ ഇന്ന് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ നേരിടുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മാച്ച് വീക്ക് 16 പോരാട്ടത്തിൽ ഇന്ന് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ നേരിടുകയാണ്.

14 മത്സരങ്ങളിൽ നിന്നും സീസണിൽ ഒരു തോൽവി പോലുമറിയാതെ 36 പോയന്റുമായി ലീഗ് ഷീൽഡ് നേടുവാൻ കുതിച്ചു കൊണ്ടിരിക്കുന്ന ഡെസ് ബക്കിങ്ഹാമിന്റെ സംഘം ഇന്നും ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.

പോയന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെങ്കിലും പുതിയ പരിശീലകന് കീഴിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാമെന്ന പ്രതീക്ഷയിലാണ് ടീം. അതേസമയം സ്പാനിഷ് സൂപ്പർ താരം ജോൺ ഗസ്തനാഗ ടീം വിട്ടത് ടീമിന്റെ പ്രകടനത്തിനെ എങ്ങനെ ബാധിക്കും എന്ന ആശങ്ക ആരാധകർക്ക് ഉണ്ട്.

ഇഞ്ചുറി അപ്ഡേറ്റിന്റെ കാര്യത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സ്‌ക്വാഡിൽ ആശങ്കപരമായ പരിക്കുകൾ ഒന്നുമില്ല. എന്നാൽ ഹോം ടീമായ മുംബൈ സിറ്റി എഫ്സിക്ക് റനവഡ, റോസ്റ്റിൻ ഗ്രിഫിത്സ് എന്നിവരുടെ സേവനം മത്സരത്തിൽ ലഭ്യമായേക്കില്ല.

Head-to-Head

Mumbai City – 8

NorthEast United – 5

Drawn – 4

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ഐഎസ്എലിനോട് വിട പറഞ്ഞ് സൂപ്പർ താരം, പുതിയ ക്ലബ്ബിൽ ചേർന്നതായി റിപ്പോർട്ട്‌

ഇന്നത്തെ കിടിലൻ മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇതാ? ലൈവ് കാണാം..