in ,

ഇന്നത്തെ കിടിലൻ മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇതാ? ലൈവ് കാണാം..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്കിലെ രണ്ടാം മത്സരത്തിൽ പോയന്റ് ടേബിളിലെ ആദ്യ സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സി അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ നേരിടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്കിലെ രണ്ടാം മത്സരത്തിൽ പോയന്റ് ടേബിളിലെ ആദ്യ സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സി അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ നേരിടുകയാണ്.

മുംബൈയിലെ ഫുട്ബോൾ അറീന സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും വിജയം ലക്ഷ്യമാക്കിയാണ് ബൂട്ട് കെട്ടുന്നത്.

പരിക്കുകളുടെ കാര്യമായ ആശങ്ക ഇല്ലാതെയാണ് എവേ ടീമായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി വരുന്നത്. എന്നാൽ റോസ്റ്റിൻ ഗ്രിഫിത്സ്, റനവഡെ എന്നിവരുടെ സേവനം മുംബൈ സിറ്റി നിരയിൽ ലഭ്യമാകില്ല.

ഇന്നത്തെ ഐഎസ്എൽ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇതാ

  • Mumbai City (4-2-3-1)

Phurba Lachenpa (GK); Rahul Bheke, Mourtada Fall, Mehtab Singh, Vignesh Dakshinamurthy; Ahmed Jahouh, Lalengmawia Ralte; Lallianzuala Chhangte, Greg Stewart, Bipin Singh; Jorge Pereyra Diaz.

  • NorthEast United (4-3-3)

Mirshad Michu (GK); Joe Zoherliana, Alex Saji, Aaron Evans, Hira Mondal; Romain Philippoteaux, Sehnaj Singh, Pragyan Gogoi; Kule Mbombo, Jordan Wilmar, Jithin MS

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ഹൈലാൻഡേഴ്സ് ഇന്ന് പുലിമടയിൽ കളിക്കാനിറങ്ങുന്നു?

അൽവരോ വസ്കസ് ഗോവ വിട്ടുപോകുമെന്ന് റൂമർ..!