in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ഐഎസ്എൽ പ്ലേഓഫ് ചിത്രം തെളിഞ്ഞു? ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ബാംഗ്ലൂരു എഫ്സി..

ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ പ്ലേഓഫ് മത്സരങ്ങളുടെയും സെമി ഫൈനൽ മത്സരങ്ങളുടെയും ചിത്രം തെളിഞ്ഞു. 11 ടീമുകളിൽ നിന്നും 6 ടീമുകളാണ് ലീഗ് മത്സരങ്ങളിൽ നിന്നും കിരീടപോരിലേക്ക് യോഗ്യത നേടിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ പ്ലേഓഫ് മത്സരങ്ങളുടെയും സെമി ഫൈനൽ മത്സരങ്ങളുടെയും ചിത്രം തെളിഞ്ഞു. 11 ടീമുകളിൽ നിന്നും 6 ടീമുകളാണ് ലീഗ് മത്സരങ്ങളിൽ നിന്നും കിരീടപോരിലേക്ക് യോഗ്യത നേടിയത്.

ഇന്ന് നടന്ന ഈസ്റ്റ്‌ ബംഗാൾ vs എടികെ മോഹൻ ബഗാൻ മത്സരത്തിൽ മോഹൻ ബഗാൻ വിജയിച്ചതോടെയാണ് പ്ലേഓഫ് ചിത്രം വ്യക്തമായത്.

മൂന്നും നാലും സ്ഥാനങ്ങളിലുള്ള മോഹൻ ബഗാൻ, ബാംഗ്ലൂരു എഫ്സി എന്നീ ടീമുകൾക്ക് പ്ലേഓഫ് മത്സരം ഹോം സ്റ്റേഡിയത്തിൽ കളിക്കാം. അതേസമയം പോയന്റ് ടേബിളിൽ മുൻനിരയിലുള്ള മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി ടീമുകൾ നേരിട്ടു സെമിഫൈനൽ യോഗ്യത നേടിയിരുന്നു.

മാർച്ച്‌ 3-ന് നടക്കുന്ന ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബാംഗ്ലൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി ഏറ്റുമുട്ടും. ഈ മത്സരത്തിൽ വിജയിക്കുന്നവർ മുംബൈ സിറ്റി എഫ്സിയുമായി സെമിഫൈനൽ കളിക്കും.

മാർച്ച്‌ 4-ന് നടക്കുന്ന രണ്ടാം പ്ലേഓഫ് മത്സരത്തിൽ എടികെ മോഹൻ ബഗാൻ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഒഡിഷ എഫ്സിയെ നേരിടും. ഈ മത്സരത്തിൽ വിജയിക്കുന്നവർ ഹൈദരാബാദ് എഫ്സിയെ സെമിഫൈനലിൽ നേരിടും.

ആവേശകരമായ ഡെർബിയിൽ ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്തി മോഹൻ ബഗാൻ ടോപ് ഫോർ ഉറപ്പിച്ചു?

ഹൈദരാബാദിനെ ഗോളിൽ മുക്കി പഞ്ഞിക്കിട്ടാലും കേരള ബ്ലാസ്റ്റേഴ്‌സിന് ടോപ് ഫോർ ലഭിക്കില്ലേ??