ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്ത ഡെർബിയിൽ വിജയകൊടി ഉയർത്തി പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി എടികെ മോഹൻ ബഗാൻ ഐഎസ്എലിലെ ടോപ് ഫോർ സ്ഥാനം ഉറപ്പിച്ചു.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാൻ വീഴ്ത്തിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ വരുന്നത്. 68-മിനിറ്റിൽ ഈസ്റ്റ് ബംഗാളിനെതിരെ ഗോൾ നേടി മോഹൻ ബഗാൻ ലീഡ് നേടി തുടങ്ങി.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ 90-മിനിറ്റിൽ ദിമിത്രി പെട്രടോസിലൂടെ രണ്ടാം ഗോളും നേടി കൊൽക്കത്ത ഡെർബി സ്വന്തമാക്കുകയായിരുന്നു എടികെ മോഹൻ ബഗാൻ.
ഇതോടെ 34 പോയന്റുമായി ബാംഗ്ലൂരു എഫ്സിയെ മറികടന്നുകൊണ്ട് മൂന്നാം സ്ഥാനത്തു ഇടം നേടിയ മോഹൻ ബഗാൻ ഐഎസ്എലിലെ ടോപ് ഫോർ ഉറപ്പിച്ചു.