in ,

കേരള ബ്ലാസ്റ്റേഴ്‌സ് vs ഹൈദരാബാദ് എഫ്സി, മുഖാമുഖം മുന്നിലാര്? വിജയം ആർക്കൊപ്പം?

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ തങ്ങളുടെ അവസാന മത്സരം കളിക്കാനൊരുങ്ങുക്കയാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന വാശിയെറിയ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ തങ്ങളുടെ അവസാന മത്സരം കളിക്കാനൊരുങ്ങുക്കയാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന വാശിയെറിയ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

നിലവിൽ എടികെക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് കണ്ട രാഹുൽ കെപി സസ്പെന്ഷന് മൂലം ഹൈദരാബാദിനെതിരെ കളിക്കില്ല. മറിച് ഹൈദരാബാദാണെകിൽ എല്ലാ താരങ്ങളുടെ ലഭ്യതയും ബ്ലാസ്റ്റേഴ്സിനെതിരെയുള്ള പോരാട്ടത്തിൽ ഉണ്ട്.

ഇതിന് മുൻപ് ഇരു ടീമും ഐഎസ്എലിൽ എട്ട് തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ നാലു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് ജയിക്കുകയും മറ്റു നാലു മത്സരങ്ങൾ ഹൈദരാബാദ് ജയിക്കുകയായിരുന്നു. എന്തിരുന്നാലും രണ്ട് ടീമും അവസാന മത്സരത്തിലും മികച്ച ഇലവൻ തന്നെ ഇറക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെയുള്ള പോരാട്ടം ജയിച്ചേ മതിയാകും. കാരണം ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം മൂന്നാം സ്ഥാനത്തോ അല്ലെങ്കിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേ ഓഫിൽ ഹോം ഗ്രൗണ്ടിൽ കളിക്കുക എന്നതാണ്.

മറിച് ഹൈദരാബാദും മികച്ച ഇലവൻ തന്നെ ഇറക്കാനാണ് സാധ്യത. കാരണം ഈ സീസണിൽ ഏറ്റവും കുറഞ്ഞ ഗോൾ വഴങ്ങിയ ടീമാണ് ഹൈദരാബാദ്. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ഗോൾ വഴങ്ങാതെ ഈ സീസണിൽ ഏറ്റവും കുറഞ്ഞ ഗോൾ വഴങ്ങിയ ടീം എന്ന റെക്കോർഡുമായി സീസൺ അവസാനിപ്പിക്കുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം.

എന്തിരുന്നാലും സീസണിലെ അവസാനം മത്സരം ജയിക്കുക തന്നെയാണ് ഇരു ടീമിന്റെയും ലക്ഷ്യം. ഞായറാഴ്ച രാത്രി 7:30ക്ക് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക.

സന്തോഷവാർത്ത?ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ ഇഞ്ചുറി അപ്ഡേറ്റ് ഇതാ..

ആവേശകരമായ ഡെർബിയിൽ ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്തി മോഹൻ ബഗാൻ ടോപ് ഫോർ ഉറപ്പിച്ചു?