in ,

LOVELOVE LOLLOL

സന്തോഷവാർത്ത?ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ ഇഞ്ചുറി അപ്ഡേറ്റ് ഇതാ..

പരിക്ക് മൂലം താരം ഇനി ഈ സീസണിൽ കളിക്കില്ലായെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചും മാനേജ്‌മെന്റും ഒകെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒരു സന്തോഷ വാർത്ത വന്നിയിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ സന്ദീപ് സിംഗിന്റെ പരിക്ക് കേരള ബ്ലാസ്റ്റേഴ്‌സിനെ വലിയ തോതിലാണ് ബാധിച്ചിട്ടുള്ളത്. താരം പോയതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്കിന് വമ്പൻ തിരിച്ചടിയാണ് ഉണ്ടായത് എന്ന് തന്നെ പറയേണ്ടി വരും.

പരിക്ക് മൂലം താരം ഇനി ഈ സീസണിൽ കളിക്കില്ലായെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചും മാനേജ്‌മെന്റും ഒകെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒരു സന്തോഷ വാർത്ത വന്നിയിരിക്കുകയാണ്.

പരിക്കറ്റ സന്ദീപ് സിംഗ് ഇപ്പോഴ് തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്. റിപ്പോർട്ടുകൾ പ്രകാരം താരം ജിമ്മിൽ പരിശീലനം തുടങ്ങി കഴിഞ്ഞു. താരത്തിന്റെ ശസ്ത്രക്രിയയ നേരത്തെ വിജയകരമായി അവസാനിച്ചിരുന്നതാണ്.

അതോടൊപ്പം താരം ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ട്രെയിനിങ് ക്യാബിൽ വരുകയും സഹ താരങ്ങളുടെ പരിശീലനം വീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിരുന്നു.

താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിചാണ് ആരാധകരെ അറിയിച്ചത്. “ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ഇന്ന് മുതൽ ജിമ്മിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.” എന്നാണ് പരിശീലകൻ പറഞ്ഞത്.

എന്തിരുന്നാലും താരം ഈ സീസണിൽ തിരിച്ചുവരാനുള്ള സാധ്യത വളരെയധികം കുറവാണ്. എന്നിരുന്നാലും അടുത്ത സീസണിന്റെ ആദ്യം മുതലേ താരം ടീമിനൊപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ക്രിസ്റ്റ്യാനോയെ മറികടന്ന് ചരിത്രനേട്ടം സ്വന്തമാക്കാൻ മെസ്സിക്ക് കഴിയുമോ??

കേരള ബ്ലാസ്റ്റേഴ്‌സ് vs ഹൈദരാബാദ് എഫ്സി, മുഖാമുഖം മുന്നിലാര്? വിജയം ആർക്കൊപ്പം?