in ,

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വയസ്സ് ഒരു പ്രശ്നമേയല്ല, മതിയായ ക്വാളിറ്റിയുണ്ടായാൽ മതിയെന്ന് പരിശീലകൻ..

ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് അവരെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തയ്യാറെടുക്കുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് അവരെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തയ്യാറെടുക്കുകയാണ്.

മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ മലയാളി യുവതാരം വിബിൻ മോഹനൻ ടീമിന്റെ ഇലവനിൽ ഇടം നേടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മറുപടി നൽകി.

“വിബിൻ മോഹനൻ ഒരു നിലവാരമുള്ള കളിക്കാരനാണ്, നിങ്ങൾക്ക് എത്ര വയസ്സാണ് എന്നതിൽ കാര്യമില്ല, നിങ്ങൾക്ക് ഗുണനിലവാരമുണ്ടെങ്കിൽ നിങ്ങൾക്ക് 18, 19, 20 അല്ലെങ്കിൽ 35 വയസ്സ് ആണെങ്കിലും വയസ്സ് പ്രശ്നമല്ല.”

“നിങ്ങൾക്ക് മതിയായ ക്വാളിറ്റിയുണ്ടെങ്കിൽ നല്ല നിലയിലാണെങ്കിൽ നിങ്ങൾക്ക് സ്വാഗതം, നിങ്ങൾക്ക് കളിക്കാം. അങ്ങനെയാണ് ഞങ്ങൾ ഞങ്ങളുടെ ടീമിനെ നോക്കുന്നത്.” – ഇവാൻ ആശാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

രണ്ട് പേർ പുറത്ത്..! ബാക്കി എല്ലാവരും റെഡിയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

കലിയുഷ്‌നിക്ക് പകരം പ്ലാൻ ബി; ബെംഗളൂരുവിനെതിരെ ഇവാൻ ആശാൻ ഒരുക്കുന്ന തന്ത്രം ഇതാണ്