in ,

സഹലിന്റെ ഫോംഔട്ട്‌ ബ്ലാസ്റ്റേഴ്സിന് തലവേദനയാണോ?? പരിശീലകൻ പറയുന്നു..

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദുസമദിന്റെ ഫോംഔട്ട്‌ ബ്ലാസ്റ്റേഴ്‌സ് ടീമിനും ആരാധകർക്കും വലിയ തിരിച്ചടിയാണ് നൽകുന്നത്. പ്ലേഓഫ് മത്സരത്തിനോട്‌ അടുക്കവേ താരത്തിന്റെ ഫോം ഔട്ടിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദുസമദിന്റെ ഫോംഔട്ട്‌ ബ്ലാസ്റ്റേഴ്‌സ് ടീമിനും ആരാധകർക്കും വലിയ തിരിച്ചടിയാണ് നൽകുന്നത്.

പ്ലേഓഫ് മത്സരത്തിനോട്‌ അടുക്കവേ താരത്തിന്റെ ഫോം ഔട്ടിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്.

“ഇത് വ്യക്തിപരമായ കാര്യമാണ്, 25-26 വയസ്സ് പ്രായമുള്ള ഒരു കളിക്കാരനാകുമ്പോൾ നിങ്ങൾ ഒരു പ്രതിഭയല്ല മറിച് നിങ്ങൾ ഒരു സീനിയർ കളിക്കാരനാണെന്ന് തിരിച്ചറിയണം, എനിക്ക് തെറ്റിയില്ലെങ്കിൽ അദ്ദേഹത്തിന് ഇതിനകം നൂറോളം മത്സരങ്ങൾ ഈ ലീഗിൽ ഉണ്ടായിരിക്കാം. അതിനാൽ അദ്ദേഹത്തിന് എക്സ്പീരിയൻസ് ഉൾപ്പടെ എല്ലാമുണ്ട്.”

“മോശമായ ഫോമിൽ നിന്നും പുറത്തുകടക്കുക എന്നത് വ്യക്തിപരമായ കാര്യമാണ്. മത്സരങ്ങൾ കളിക്കുക, ക്വാളിറ്റി കാണിക്കുക, ആത്മവിശ്വാസം നേടുക, ഇത് വ്യക്തിപരമായ കാര്യങ്ങളാണ്.”

“കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ ഞങ്ങൾ എല്ലാ കളിക്കാരെയും എല്ലായിപ്പോഴും പിന്തുണയ്ക്കുന്നു, അവർക്ക് കളിക്കാനുള്ള സമയം നൽകുന്നു, പരിശീലന സെഷനുകളിൽ സംസാരിക്കുന്നു, കൂടാതെ ആവശ്യമായ എല്ലാം ചെയ്യുന്നുണ്ട്.” – ഇവാൻ ആശാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

പ്രധാന മത്സരങ്ങളിൽ സഹലിനെ പോലെയുള്ള താരങ്ങൾ ചെയ്യേണ്ടത് എന്ത്?? ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത്..

അർജന്റീന ആരാധകർ ലോകത്തെ മികച്ച ആരാധകകൂട്ടം!!