in ,

OMGOMG

എട്ട് ഗോൾ ത്രില്ലർ?എഫ്സി ഗോവയെ വലിച്ചുകീറി ജംഷഡ്പൂര് എഫ്സി..

ഹീറോ സൂപ്പർ കപ്പിലെ ഗ്രൂപ്പ് സി യിൽ രാത്രി 8:30ന് നടന്ന രണ്ടാം മത്സരത്തിൽ കോഴിക്കോട് സ്റ്റേഡിയത്തിൽ ആരാധകരിൽ ആവേശം പടർത്തി എഫ്സി ഗോവ vs ജംഷഡ്പൂര് എഫ്സി പോരാട്ടം

ഹീറോ സൂപ്പർ കപ്പിലെ ഗ്രൂപ്പ് സി യിൽ രാത്രി 8:30ന് നടന്ന രണ്ടാം മത്സരത്തിൽ കോഴിക്കോട് സ്റ്റേഡിയത്തിൽ ആരാധകരിൽ ആവേശം പടർത്തി എഫ്സി ഗോവ vs ജംഷഡ്പൂര് എഫ്സി പോരാട്ടം.

എട്ട് ഗോളുകൾ പിറന്ന ത്രില്ലർ മത്സരത്തിനോടുവിൽ വിജയകൊടി പാറിച്ചത് ജംഷഡ്പൂര് എഫ്സിയാണ്. അവസാന വിസിൽ ഉയർന്നപ്പോൾ 5-3 ആയിരുന്നു സ്കോർബോർഡ്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നോഹ് സദോയിലൂടെ ലീഡ് നേടി തുടങ്ങിയ എഫ്സി ഗോവക്കെതിരെ പിന്നീട് നാല് ഗോളുകൾ അടിച്ചുകൂട്ടിയ ജംഷഡ്പൂര് എഫ്സി മത്സരം ആവേശത്തിലേക്ക് എത്തിച്ചു.

എന്നാൽ ജംഷഡ്പൂരിനെതിരെ രണ്ട് ഗോളുകൾ കൂടി പിന്നീട് തിരിച്ചടിച്ച എഫ്സി ഗോവ മത്സരം തിരികെ പിടിക്കുവാൻ ശ്രമിച്ചെങ്കിലും അഞ്ചാം ഗോൾ നേടിയ ജംഷഡ്പൂര് എഫ്സി മൂന്നു പോയന്റുകൾ സ്വന്തമാക്കുകയായിരുന്നു.

ഹീറോ സൂപ്പർ കപ്പ്‌ മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്. കൂടുതൽ വാർത്തകൾക്കായി aaveshamclub സന്ദർശിക്കൂ..

ഗോകുലം കേരളയെ പഞ്ഞിക്കിട്ട് ഐഎസ്എൽ ചാമ്പ്യൻമാർ..

മുംബൈയുടെ തോൽവിക്ക് കാരണം അവൻ; അവൻ ഫോമായില്ലെങ്കിൽ ഇത്തവണയും മുംബൈ പ്ലേ ഓഫ് പ്രതീക്ഷിക്കേണ്ട; തുറന്നടിച്ച് ആകാശ് ചോപ്ര