in , ,

LOLLOL

മുംബൈയുടെ തോൽവിക്ക് കാരണം അവൻ; അവൻ ഫോമായില്ലെങ്കിൽ ഇത്തവണയും മുംബൈ പ്ലേ ഓഫ് പ്രതീക്ഷിക്കേണ്ട; തുറന്നടിച്ച് ആകാശ് ചോപ്ര

ബൈയുടെ പരാജയത്തിന്റെ കാരണവും വിജയഫോർമുലയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബാറ്റിംഗ് നിരയാണ് മുംബൈയുടെ പ്രധാന പ്രശ്‍നമെന്നും ബാറ്റിംഗ് നിരയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിയ്യാത്തതാണ് മുംബൈയുടെ രണ്ട് തോൽവികൾക്കുള്ള കാരണമെന്നും ആകാശ് ചോപ്ര പറയുന്നു.

കഴിഞ്ഞ സീസണിലെ മോശം പ്രകടനം ഇത്തവണ മാറ്റിയെടുക്കാം എന്ന പ്രതീക്ഷയിലാണ് മുംബൈ ഇത്തവണത്തെ ഐപിഎല്ലിനിറങ്ങിയത്. ഇത്തവണ മികവ് കാട്ടാമെന്ന കണക്ക് കൂട്ടലോട് തന്നെയാണ് മുംബൈ താരം ലേലത്തെ നേരിട്ടതും. എന്നാൽ സീസണിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെ കൂടി കഴിഞ്ഞ സീസണിലെ അവസ്ഥ വരുമെന്ന ആശങ്കയിലാണ് ആരാധകർ.

ഇപ്പോഴിതാ മുംബൈയുടെ പരാജയത്തിന്റെ കാരണവും വിജയഫോർമുലയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബാറ്റിംഗ് നിരയാണ് മുംബൈയുടെ പ്രധാന പ്രശ്‍നമെന്നും ബാറ്റിംഗ് നിരയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിയ്യാത്തതാണ് മുംബൈയുടെ രണ്ട് തോൽവികൾക്കുള്ള കാരണമെന്നും ആകാശ് ചോപ്ര പറയുന്നു.

ALSO READ: ആ 3 താരങ്ങളെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം; സഞ്ജുവിനോട് രാജസ്ഥാൻ ആരാധകർ

ബാറ്റിങ്ങിൽ സൂര്യകുമാർ യാദവിന് വലിയ ഉത്തരവാദിത്വം ഉണ്ടെന്നും സൂര്യ കുമാർ യാദവ് റൺസ് നേടിയില്ലായെങ്കിൽ മുംബൈയ്ക്ക് ഈ സീസണിലും അധികദൂരം പോവാനാവില്ലെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ടി20 യിൽ ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യ സമീപ കാലത്തായി അത്ര മികച്ച ഫോമിലല്ല. ഐപിഎല്ലിൽ രണ്ട് മത്സരങ്ങളിൽ നിന്നായി 16 റൺസാണ് സൂര്യയുടെ സമ്പാദ്യം. ആർസിബിക്കെതിരെ 15 റൺസ് നേടിയ താരം ചെന്നൈയ് ക്കെതിരെ ആകെ നേടിയത് ഒരൊറ്റ റൺസാണ്.

കൂടാതെ ഐപിഎല്ലിന് മുമ്പ് നടന്ന ഇന്ത്യ- ഓസിസ് ഏകദിന പരമ്പരയിൽ താരം തുടർച്ചയായ 3 മത്സരങ്ങളിൽ ഗോൾഡൻ ഡക്കിന് പുറത്താവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മോശം ഫോമിലുള്ള സൂര്യ കുമാർ ഇനിയും റൺസ് കണ്ടെത്തിയില്ലെങ്കിൽ മുംബൈയ്ക്ക് മുന്നേറാനാവില്ലെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

എട്ട് ഗോൾ ത്രില്ലർ?എഫ്സി ഗോവയെ വലിച്ചുകീറി ജംഷഡ്പൂര് എഫ്സി..

ഒന്നും ശെരിയല്ല!! സൂപ്പർ കപ്പിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലേക്ക് തിരിച്ചു