ഇന്ത്യയിലെ മുൻനിര ലീഗുകളിൽ കളിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകൾ അണിനിരക്കുന്ന ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റ് ഇത്തവണ കേരളത്തിൽ വെച്ച് നടത്തുന്നതിൽ ആരാധകർ ഏറെ സന്തോഷിച്ചിരുന്നു.
എന്നാൽ സംഘാടകരുടെ പിഴവുകൾ കാരണം ഇപ്പോൾ ഏറെ വിമർശനങ്ങളാണ് ഉയരുന്നത്. പരിശീലന സൗകര്യം പോലെയുള്ള നിരവധി സേവനങ്ങൾ ഒരുക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു.
ഹീറോ സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരം കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് തിരിച്ചു. മതിയായ പരിശീലന സൗകര്യം ലഭിക്കാത്തതിനാലാണ് ടീം കൊച്ചിയിലെത്തിയത്.
കൊച്ചിയിലെ തങ്ങളുടെ പരിശീലന മൈതാനം ഉപയോഗിച്ചതിനു ശേഷമായിരിക്കും മത്സരങ്ങൾ കളിക്കുവാൻ ടീം കോഴിക്കോടിലേക്ക് പോകുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ കൂടാതെ സൂപ്പർ കപ്പ് കളിക്കാൻ എത്തിയ നിരവധി ക്ലബ്ബുകൾ മോശം സംഘാടനത്തിനെതിരെ ഇതിനകം തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഹീറോ സൂപ്പർ കപ്പ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്. കൂടുതൽ വാർത്തകൾക്കായി aaveshamclub സന്ദർശിക്കൂ..