ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരുന്ന കേരളത്തിൽ വെച്ച് ഏപ്രിൽ മാസത്തിൽ നടക്കുന്ന ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ഫിക്സചറുകൾ പുറത്ത്.
ഐഎസ്എലിലെയും ഐ ലീഗിലെയും ടീമുകൾ മാറ്റുരക്കുന്ന ഹീറോ സൂപ്പർ കപ്പ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം,കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം എന്നിവയിൽ വെച്ചാണ് നടക്കുന്നത്.
നാല് ഗ്രൂപ്പുകളിലായി എല്ലാ ഐഎസ്എൽ ടീമുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഗ്രൂപ്പ് എ യിൽ സ്ഥാനം നേടി.
നിലവിൽ 12 ടീമുകൾ സ്ഥാനം നേടിയിട്ടുണ്ടെങ്കിലും ഓരോ ഗ്രൂപ്പിലേക്കും ഐ ലീഗിൽ നിന്നും പ്ലേഓഫ് മത്സരം കളിച്ച് വിജയിക്കുന്ന നാല് ടീമുകൾ കൂടി യോഗ്യത നേടും.
ഗ്രൂപ്പ് എ യിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ്, ബാംഗ്ലൂരു എഫ്സി എന്നീ ടീമുകളുടെ കൂട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഗ്രൂപ്പ് എ മത്സരങ്ങൾ കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ചാണ് ഏപ്രിൽ 8, 12, 16 തീയതികളിൽ നടക്കുന്നത്.
ഗ്രൂപ്പ് ബി യിൽ ഹൈദരാബാദ്, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാൾ ടീമുകളാണ് ഇടം നേടിയിട്ടുള്ളത്, ഈ മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് ഏപ്രിൽ 9, 13, 17 തീയതികളിൽ നടക്കും.
ഗ്രൂപ്പ് സി യിൽ മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പൂര് എഫ്സി എന്നീ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഈ മത്സരങ്ങൾ ഏപ്രിൽ 10, 14, 18 തീയതികളിൽ നടക്കും.
ഗ്രൂപ്പ് ഡി യിൽ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾ തമ്മിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടും. ഏപ്രിൽ 11, 15, 19 തീയതികളിൽ ഈ മത്സരം അരങ്ങേറും