in , ,

LOVELOVE

ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ എങ്ങനെ കാണാം…

ഒട്ടനവധി ഫുട്ബോൾ ആരാധകർ ചോദിക്കുന്ന കാര്യമാണ് ഇന്ത്യയിൽ ഏത് ടെലിവിഷൻ ചാനലിലാണ് മത്സരം സംപ്രേഷണം ചെയ്യുക എന്നും മലയാളം കമന്റ്റി ഉണ്ടോ എന്നൊക്കെ. എന്നാൽ നമ്മുക്ക് അതൊന്ന് പരിശോധികാം.

ഖത്തർ ലോകകപ്പ് തുടങ്ങാൻ ഇനി വെറും രണ്ട് ദിവസം കൂടിയേയുള്ളു. എല്ലാം ടീമും അവരുടെ അവസാന ഘട്ട തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസങ്ങളായി കുറെയധികം ടീമുങ്ങളാണ് ഖത്തറിൽ വിമാനം ഇറങ്ങിയത്. ഒപ്പം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും.

ഒട്ടനവധി ഫുട്ബോൾ ആരാധകർ ചോദിക്കുന്ന കാര്യമാണ് ഇന്ത്യയിൽ ഏത് ടെലിവിഷൻ ചാനലിലാണ് മത്സരം സംപ്രേഷണം ചെയ്യുക എന്നും മലയാളം കമന്റ്റി ഉണ്ടോ എന്നൊക്കെ. എന്നാൽ നമ്മുക്ക് അതൊന്ന് പരിശോധികാം.

റിലയൻസ് പിന്തുണയുള്ള വിയകോം18 മീഡിയയാണ് ഇന്ത്യയിലെ ഖത്തർ ലോകക്കപ്പിന്റെ സംപ്രേക്ഷണ അവകാശങ്ങൾ നേടിയിട്ടുള്ളത്. കേബിൾ, സെറ്റ്-ടോപ്പ്-ബോക്‌സ് ടിവി കാഴ്ചക്കാർക്കായി സ്‌പോർട്‌സ് 18, സ്‌പോർട്‌സ് 18 എച്ച്‌ഡി എന്നി ചാനലുങ്ങളിലാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുക്ക.

മൊബൈൽ, ടാബ്‌ലെറ്റ്, സ്മാർട്ട് ടിവി എന്നിവയ്‌ക്കായി ജിയോസിനിമ ആപ്പിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുമെന്ന് വിയകോം18 നേരത്തെ അറിയിച്ചിരുന്നു. സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാതെ സൗജന്യമായി ജിയോസിനിമ ആപ്പിൽ മത്സരങ്ങൾ കാണാമെന്നും വിയകോം18 അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം ജിയോ സിനിമയിൽ ലോകകപ്പ് മത്സരങ്ങൾ മലയാളം കമന്റ്റിയിൽ ലഭ്യമാണ്. ജോപോൾ അഞ്ചേരി, സി.കെ.വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ, സുശാന്ത് മാത്യു, ഫിറോസ് ഷെരീഫ് തുടങ്ങിയ മുൻ ഫുട്ബോൾ താരങ്ങളാണ് കമന്ററി പാനലിലുള്ളത്. ഖത്തറിൽ കളി കാണാൻ പോവുന്നത് കൊണ്ട് ഷൈജു ദാമോദരൻ കമന്റ്റി പറയാൻ ഉണ്ടാവില്ല.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മോശം സമീപനമെന്ന ഗോവ ആരാധകരുടെ ആരോപണം; പ്രതികരണവുമായി ഇവാൻ ആശാൻ

വിവാദങ്ങൾക്കും തളർത്താനാവില്ല;മലപ്പുറത്ത്‌ 80 അടി ഉയരത്തിൽ മിശിഹാ